എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ പച്ചക്കൊടി വീശി: കാസര്‍കോട്-മംഗ്‌ളൂരു റൂട്ടില്‍ കെ.എസ്.ആര്‍.ടി.സിയുടെ പുത്തന്‍ ഫാസ്റ്റ് പാസഞ്ചര്‍ ബസുകള്‍ സര്‍വ്വീസ് തുടങ്ങി; എട്ട് സ്റ്റോപ്പുകള്‍ മാത്രം

കാസർകോട്: കാസർകോട് – മംഗ്ളൂരുവിൽ കെ എസ് ആർ ടി സിയുടെ രണ്ടു പുത്തൻ ഫാസ്റ്റ് പാസഞ്ചർ ബസുകൾ സർവ്വീസ് തുടങ്ങി. കാസർകോട് ഡിപ്പോയിൽ നടന്ന ചടങ്ങിൽ പച്ചക്കൊടി വീശി കൊണ്ട് എൻ എ നെല്ലിക്കുന്ന് എം എൽ എ സർവ്വീസ് ഉദ്ഘാടനം ചെയ്‌തു. എ ടി ഒ പ്രിയേഷ് കുമാർ, ജനറൽ കൺട്രോളിംഗ് ഇൻസ്പെക്ടർ സജിത്ത്, പാടി മോഹനൻ, എം കെ സജിത്ത്, നന്ദകുമാർ തുടങ്ങിയവർ സംബന്ധിച്ചു. കുമ്പള, ബന്തിയോട്, കൈക്കമ്പ, ഉപ്പള, ഹൊസങ്കടി, മഞ്ചേശ്വരം, തലപ്പാടി, തൊക്കോട്ട് എന്നിവിടങ്ങളിലാണ് പുതിയ സർവ്വീസ് ബസുകൾക്ക് സ്‌റ്റോപ്പുള്ളത്. ഒന്നേകാൽ മണിക്കൂർ നേരം കൊണ്ട് മംഗ്ളൂരുവിൽ എത്തുന്ന തരത്തിലാണ് സർവ്വീസുകൾ നടത്തുകയെന്ന് ഡിപ്പോ അധികൃതർ പറഞ്ഞു.