KSDLIVENEWS

Real news for everyone

സന്ദർശക വിസയിൽ വിദേശങ്ങളിലേക്ക് പോകുന്നവർക്കെതിരെയുള്ള പീഢനം അവസാനിപ്പിക്കമെന്ന് എൻ.എ നെല്ലിക്കുന്ന് എം.എൽ.എ ആവശ്യപ്പെട്ടു

SHARE THIS ON

വിദേശരാജ്യങ്ങളിലേക്ക് വിശിഷ്യ ഗൾഫ് രാജ്യങ്ങളിലേക്ക് സന്ദർശക വിസയിൽ പോകുന്നവർ വിമാനത്താവളങ്ങളിൽ ഈയടുത്ത കാലത്തായി പ്രതീക്ഷിക്കാത്തതും ഒരിക്കലും നിനക്കാത്തതുമായ ചില പ്രയാസങ്ങൾ നേരിടുന്നുണ്ട്. മംഗലാപുരം വിമാനത്താവളത്തിലെത്തുന്ന കേരളീയരാണ് കൂടുതൽ പ്രയാസം നേരിടുന്നത്.

വിസിറ്റ് വിസയിൽ രാജ്യം വിടുന്നവർ തങ്ങളുടെ നാട്ടിലുള്ള ഏതെങ്കിലും ബാങ്ക് അക്കൗണ്ടിൽ എഴുപതിനായിരത്തോളം രൂപയുടെ ബാലൻസ് കാണിക്കണമെന്നതാണ് അധികൃതരുടെ കാർക്കശ്യമായ നിലപാട്. ഇങ്ങനെ ഒരു നിയമമുണ്ടെന്ന് അറിയാത്ത പലർക്കും വിമാനം കേറാനാകാതെ നാട്ടിലേക്ക് മടങ്ങേണ്ടി വന്നിട്ടുണ്ട്. ഇതുമൂലമുണ്ടാകുന്ന സാമ്പത്തികവും മാനസികവുമായ നഷ്ടം ചില്ലറയല്ല. വിദേശരാജ്യങ്ങളിലേക്ക് പോകുന്നവർക്ക് വിസിറ്റ് വിസയുടെ കാലാവധി തീരുന്നത് വരെ അവിടെ ജീവിക്കാൻ പ്രയാസമുണ്ടാകാറില്ലായെന്ന് എല്ലാവർക്കുമറിയാം. താമസ സൗകര്യവും ഭക്ഷണവും കിട്ടാതെ വിസിറ്റ് വിസയിൽ പോകുന്നവർ ദുരിതംപേറേണ്ടി വരാറില്ലെന്ന് എല്ലാവർക്കുമറിയാവുന്ന കാര്യമാണ്. നാട്ടിലെ ബാങ്ക് അക്കൗണ്ടിൽ പണമുണ്ടായാൽ വിദേശങ്ങളിലെ താമസവും ഭക്ഷണവും എങ്ങനെയാണ് ഉറപ്പ് വരുത്തുക.

സന്ദർശക വിസയിൽ പോകുന്നവരെ സഹായിക്കാനല്ല പുതിയ നിയമം. ഇത് പിൻവലിക്കാനുള്ള നടപടികൾ എത്രയും പെട്ടന്ന് കൈകൊള്ളണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രിക്കും വ്യോമയാന മന്ത്രിക്കും അയച്ച കത്തിൽ എൻ.എ നെല്ലിക്കുന്ന് എം.എൽ.എ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!