KSDLIVENEWS

Real news for everyone

പുതിയ ടെക്നോളജിയിൽ 110 ഇഞ്ച് മൈക്രോ എൽഇഡി ടിവിയുമായി സാംസങ്

SHARE THIS ON

ദക്ഷിണ കൊറിയന്‍ ടെക്നോളജി ബ്രാന്‍ഡായ സാംസങ് അടുത്തിടെയാണ് 110 ഇഞ്ച് വലിപ്പമുള്ള ടിവി അവതരിപ്പിച്ചത്. സാംസങിന്റെ 110-ഇഞ്ച് മൈക്രോ എല്‍ഇഡി ടിവിയുടെ വില 156,400 ഡോളര്‍ (ഏകദേശം 1.15 കോടി രൂപ) ആണ്. വമ്ബന്‍ ടിവിയുടെ ബുക്കിംഗ് ദക്ഷിണ കൊറിയയില്‍ ആരംഭിച്ചു. ടിവിയുടെ വില്പന അധികം താമസമില്ലാതെ അമേരിക്കന്‍, മിഡില്‍ ഈസ്റ്റ്, യൂറോപ്യന്‍ വിപണികളിലേക്ക് വ്യാപിപ്പിക്കുമെന്നാണ് സൂചന.

3.3 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുണ്ട് 110 ഇഞ്ച് മൈക്രോ എല്‍ഇഡി ടിവിയ്ക്ക്. മൈക്രോ എ‌ഐ പ്രോസസറും പുത്തന്‍ സാംസങ് ടിവിയില്‍ ഒരുക്കിയിരിക്കുന്നു. മികച്ച നിലവാരം പുലര്‍ത്തുന്നതിന് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അല്‍‌ഗോരിതം ഉപയോഗിക്കുന്നു 8 ദശലക്ഷത്തിലധികം ആര്‍‌ജിബി എല്‍‌ഇഡി ചിപ്പുകള്‍ ഉപയോഗിച്ച്‌ തയ്യാറാക്കിയ ടിവി 4K റെസല്യൂഷന്‍ നിലവാരം ഉറപ്പാക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്.

സാംസങിന്റെ ആദ്യ മൈക്രോ എല്‍ഇഡി ഡിസ്പ്ലേയുള്ള ടിവി 110 ഇഞ്ച് ആണ്. എന്നാല്‍, ഭാവിയില്‍ 70 ഇഞ്ച് മുതല്‍ 100 ഇഞ്ച് വരെ സ്‌ക്രീന്‍ വലുപ്പമുള്ള മൈക്രോ എല്‍ഇഡി ടിവികള്‍ പുറത്തിറക്കാനുള്ള പദ്ധതികള്‍ കമ്ബനി വിഭാവനം ചെയ്യുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. മൈക്രോ എല്‍ഇഡി ടിവികളില്‍ മൈക്രോമീറ്റര്‍ വലുപ്പത്തിലുള്ള എല്‍ഇഡി ചിപ്പുകള്‍ സിംഗിള്‍ പിക്‌സലുകളായി ഉപയോഗിക്കുന്നു, സ്വയം പ്രകാശിപ്പിക്കാനും മികച്ച വ്യക്തത ഉറപ്പുവരുത്താനും ഇവയ്ക്ക് സാധിക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!