Covid_19
ഒമാനില്‍ 571 പേര്‍ക്ക് കൂടി പുതുതായി കോവിഡ് ; 721 പേര്‍ക്ക് മുക്തി

ഒമാനില്‍ 571 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു .വെള്ളി, ശനി ദിവസങ്ങളിലെ കൂടി കണക്കുകള്‍ ഒരുമിച്ചാണ് ഇന്ന് ആരോഗ്യ മന്ത്രാലയം പുറത്തുവിട്ടത്. രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 1,26,240 ആയി. ആകെ 1471 പേരാണ് കൊവിഡ് ബാധിച്ച് മരണപ്പെട്ടത്.
കഴിഞ്ഞ 72 മണിക്കൂറിനുള്ളില്‍ 721 പേര്‍ക്ക് കൂടി രോഗം ഭേദമായിട്ടുണ്ട്. ഇതുവരെ 1,18,048 പേര്‍ രോഗമുക്തരായിട്ടുണ്ട്. രാജ്യത്തെ രോഗമുക്തി നിരക്ക് ഇപ്പോള്‍ 93.5 ശതമാനമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 10 പേരെയാണ് ആശുപത്രികളില്‍ പ്രവേശിപ്പിച്ചത്. ഇപ്പോള്‍ 115 പേര്‍ പേര്‍ ആശുപത്രികളില്‍ ചികിത്സയിലുണ്ട്.

