KSDLIVENEWS

Real news for everyone

പത്താംക്ലാസ് പരീക്ഷയിലെ വിവാദ ചോദ്യം സിബിഎസ്ഇ ഒഴിവാക്കി

SHARE THIS ON

ന്യൂഡല്‍ഹി പത്താം ക്ലാസ് ഇംഗ്ലീഷ് ചോദ്യപേപ്പറിലെ വിവാദ ചോദ്യം സിബിഎസ്ഇ ഒഴിവാക്കി. ഒഴിവാക്കിയ ചോദ്യത്തിന് വിദ്യാര്‍ഥികള്‍ക്ക്് മുഴുവന്‍ മാര്‍ക്കും നല്‍കുമെന്ന് സിബിഎസ്ഇ വ്യക്തമാക്കി.

ചോദ്യപേപ്പറില്‍ നല്‍കിയിരുന്ന ഖണ്ഡിക മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ചല്ലെന്നും ഈ ഖണ്ഡികയും ഇതിനോട് അനുബന്ധിച്ചുള്ള ചോദ്യങ്ങളും ഒഴിവാക്കുകയാണെന്നും സിബിഎസ്ഇ പ്രസ്താവനയില്‍ അറിയിച്ചു.

സ്ത്രീ – പുരുഷ തുല്യത കുടുംബങ്ങളില്‍ കുട്ടികളുടെ അച്ചടക്കം ഇല്ലാതാക്കിയെന്നാണ് സിബിഎസ്ഇ പത്താം ക്ലാസ് ആദ്യ ടേം ഇംഗ്ലീഷ് പരീക്ഷയുടെ ചോദ്യപേപ്പറിലെ ഉള്ളടക്കം. സ്ത്രീ – പുരുഷ തുല്യതയാണ് രക്ഷിതാക്കള്‍ക്ക് കൗമാരക്കാരില്‍ ആധിപത്യം ഇല്ലാത്തതിന് കാരണമായി ചോദ്യപേപ്പര്‍ ചൂണ്ടിക്കാട്ടുന്നത്.ചോദ്യപ്പേപ്പറിനെതിരേ സമൂഹമാധ്യമങ്ങളിലടക്കം ശക്തമായ പ്രതിഷേധമുയര്‍ന്നിരുന്നു. കോണ്‍ഗ്രസ്, സിപിഎം, ഡിഎംകെ ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ ലോക്‌സഭയിലും വിഷയം ഉന്നയിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!