KSDLIVENEWS

Real news for everyone

സമസ്തയുടെ സ്ഥാപിത ലക്ഷ്യത്തിൽ പ്രവർത്തിക്കുന്നവർക്കെ നൂറാം വാർഷികം ആഘോഷിക്കാൻ അവകാശമുള്ളൂ: എം.യു.എസ്

SHARE THIS ON

കാസർകോട്: പ്രവാചകരുടെ കാലം മുതൽ നിലനിന്നിരുന്ന ഇസ്ലാമിക പാരമ്പര്യം സംരക്ഷിക്കാൻ രൂപീകൃതമായ സമസ്തയുടെ സ്ഥാപിത ലക്ഷ്യത്തിൽ പ്രവർത്തിക്കുന്നവർക്കെ പ്രസ്ഥാനത്തിന്റെ നൂറാം വാർഷികം ആഘോഷിക്കാൻ അവകാശമുള്ളൂവെന്ന് മജ്ലിസുൽ ഉലമാഇ സഅദിയ്യീൻ (എം.യു.എസ്) ജില്ലാ നേതൃ സംഗമം അഭിപ്രായപ്പെട്ടു.

പൂർവ്വ സൂരികളായ സ്ഥാപക നേതാക്കളുടെ അതെ വഴിയിൽ ഇന്നും സമസ്തയെ നയിക്കുന്ന റഈസുൽ ഉലമാ ഇ സുലൈമാൻ മുസ്ലിയാരുടെയും സുൽത്താനുൽ ഉലമാ കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാരുടെയും നേതൃത്വത്തിൽ ഈ മാസം മുപ്പത്തിന് കാസർകോട് നടക്കുന്ന നൂറാം വാർഷികം പ്രഖ്യാപന സമ്മേളനം വിജയിപ്പിക്കണമെന്നും അത് ഒരോ വിശ്വാസിയുടെയും ബാധ്യതയാണെന്നും യോഗം വിലയിരുത്തി.

സമസ്തയുടെ നേതൃത്വമായിരുന്ന താജുൽ ഉലമയും നൂറുൽ ഉലമയും നട്ടു വളർത്തിയ ജാമിഅ സഅദിയ്യയുടെ സന്തതികളായ മുഴുവൻ സഅദി പണ്ഡിതന്മാരും നിങ്ങളുടെ കഴിവുകൾ പരമാവധി ഉപയോഗപ്പെടുത്തി നമ്മുടെ ജില്ലയിൽ നടക്കുന്ന പ്രഖ്യാപന സമ്മേളനം വിജയിപ്പിക്കാൻ മുന്നിട്ടിറങ്ങണമെന്നും ഓരോരുത്തരും അതിന്റെ പ്രചാരകരാകണമെന്നും മുഖ്യപ്രഭാഷണം നടത്തിയ സഅദിയ്യ സദർ മുദരിസ് ശൈഖുനാ കെ.കെ ഹുസൈൻ ബാഖവി ഓർമ്മപെടുത്തി.

ജില്ലാ പ്രസിഡന്റ് ഹസൻ സഅദി മള്ഹർ അദ്ധ്യക്ഷത വഹിച്ചു അബൂബക്കർ സഅദി നദ്‌വി പുഞ്ചാവി ഉദ്ഘാടനം ചെയ്തു
എം.യു.എസ് കേന്ദ്രകമ്മിറ്റി വർക്കിംഗ് പ്രസിഡന്റ് ഇസ്മാഈൽ സഅദി പാറപ്പള്ളി ആമുഖ പ്രഭാഷണവും ജനറൽ സെക്രട്ടറി ചിയ്യൂർ അബ്ദുല്ല സഅദി പദ്ധതി അവതരണവും നടത്തി.
സയ്യിദ് സൈഫുള്ള സഅദി അൽബുഖാരി സമാപന പ്രാർത്ഥനക്ക് നേതൃത്വം നൽകി.

ജില്ലാ നേതാക്കളായ എം.ടി.പി ഇസ്മാഈൽ സഅദി തൃക്കരിപ്പൂർ അഹ്‌മദ് സഅദി ചെങ്കള അബ്ദുൽ റഹ്മാൻ സഅദി പുഞ്ചാവി ഖാലിദ് സഅദി പന്ത്രണ്ടിൽ ബഷീർ സഅദി ചെറൂണി സുലൈമാൻ സഅദി കൊട്ട്യാടി മുനീർ അഹ്‌മദ് സഅദി അൽ അർശദി നെല്ലിക്കുന്ന് സംബന്ധിച്ചു.. ജനറൽ സെക്രട്ടറി ആരിക്കാടി അഷ്റഫ് സഅദി സ്വാഗതവും നൗഫൽ സഅദി ഉദിനൂർ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!