ഗഡിനാട് സാഹിത്യ സംസ്കൃതി അക്കാദമിയുടെ യുഎഇ ഘടകം ഏർപ്പെടുത്തിയ പ്രഥമ ഘടിനാട് രത്ന അവാർഡുകൾ വിതരണം ചെയ്തു

ദുബായ്: ഗഡിനാട് സാഹിത്യ സംസ്കൃതി അക്കാദമിയുടെ യുഎ ഇ ഘടകം ഏർ പ്പെടുത്തിയ ‘ഗടിനാട് രത്ന” അവാർഡുകൾ സാമൂഹ്യ സാംസ്കാരിക ജീവകാരുണ്യ കലാ കായിക ബിസിനസ് മേഖലകളിലെ പ്രമുഖരായ അഷ്റഫ് കർളെ, ഷാഹുൽ ഹമീദ് തങ്ങൾ മാളിക, മുഹമ്മദ് ആസിഫ് മേൽപറമ്പ്, സലാം ചേവാർ എന്നിവർക്ക് ദുബായിൽ വെച്ച് നടന്ന ചടങ്ങിൽ വിതരണം ചെയ്തു.
ദുബായ് അൽ ഖിസയിസിലെ ഉഡ്ലീൻ പാർക്ക് സ്കൂളിൽ വെച്ച് നടന്ന ചടങ്ങ് കർണാടക നിയമ സഭകൗൺസിൽ ചെയർമാൻ ശ്രീ ബസവരാജ് ഹോറാട്ടി ഉദ്ഘാടനം ചെയ്തു കർണാടകയിൽ നിന്നുള്ള രാജ്യസഭാംഗം ഡോക്ടർ ശ്രി അനുമന്തയ്യ മുഖ്യ അതിഥിയായി മഞ്ചേശ്വരം എംഎൽഎ ശ്രീ എ കെ എം അഷ്റഫ് മുഖ്യപ്രഭാഷണം നടത്തി. കണ്ണഡിഗാസ് യുഎഇ ഘടകം പ്രസിഡന്റ് സർവ്വത്തം ഷെട്ടി അധ്യക്ഷത വഹിച്ച.
ചടങ്ങിൽ എൻമകജെ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സോമശേഖര, ജെ എസ്.അബ്ദുല്ല മതിമൂല, എ. ആയിഷ പെർള, എ ആർ സുബയ്യകട്ട, ZA കയ്യാർ, ഗഫൂർ ഏരിയാൽ തുടങ്ങിയവർ സംസാരിച്ചു.
അഡ്വക്കേറ്റ് ഇബ്രാഹിം ഖലീൽ സ്വാഗത പറഞ്ഞു, നിരവധി പ്രമുഖ വ്യക്തിത്വങ്ങൾക്കും ചടങ്ങിൽ അനുമോദനം നൽകി കേരള കർണാടക അതിർത്തി പ്രദേശങ്ങളിലെ തനത് കലാരൂപങ്ങളും ചടങ്ങിനെ വർണ്ണശബളമാക്കി.
ബാവബജൂരി നന്ദി പറഞ്ഞു.

