3 കോർപറേഷനുകളിൽ എൽഡിഎഫിന് ലീഡ്: തിരുവനന്തപുരത്ത് എൻഡിഎ മുന്നിൽ; തലശ്ശേരിയിൽ അക്കൗണ്ട് തുറന്ന് എസ്‍.ഡി.പി.ഐ

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആദ്യഫലം പുറത്തുവരുമ്പോൾ കോർപറേഷനുകളിലും പഞ്ചായത്തുകളിലും എൽഡിഎഫിന് മുന്നേറ്റം. 3 കോർപറേഷനുകളിൽ എൽഡിഎഫും ഒരു കോർപറേഷനിൽ യുഡിഎഫും ഒരു കോർപറേഷനിൽ എൻഡിഎയും ലീഡ് ചെയ്യുന്നു.
തിരുവനന്തപുരം കോർപറേഷനിൽ എൻഡിഎ 9 സീറ്റുകളിൽ മുന്നേറുകയാണ്. എൽഡിഎഫ് 6. യുഡിഎഫ് 2. കൊല്ലം കോർപറേഷനിൽ 4 സീറ്റുകളിൽ എൽഡിഎഫ്, യുഡിഎഫ് 1. എറണാകുളം കോർപറേഷനിൽ എൽഡിഎഫ് 15, യുഡിഎഫ് 6, എൻഡിഎ 3. തൃശൂർ കോർപറേഷനിൽ യുഡിഎഫ് 15, എൽഡിഎഫ് 7, എൻഡിഎ 4. കോഴിക്കോട് കോർപറേഷനിൽ എൽഡിഎഫ് 7, യുഡിഎഫ് 5, എൻഡിഎ 5.

