യു.ഡി.എഫിന് വമ്പൻ തിരിച്ചുവരവ്: എൽ.ഡി.എഫിന് തിരിച്ചടി; തിരുവനന്തപുരത്ത് എൻഡിഎ മുന്നേറുമ്പോൾ
പാലക്കാടും പന്തളവും എൻഡിഎയ്ക്ക് നഷ്ടം

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന്റെ പുറത്തുവരുമ്പോൾ കോർപ്പറേഷനുകളിൽ യുഡിഎഫിനും പഞ്ചായത്തുകളിൽ എൽഡിഎഫിനും മുന്നേറ്റം. നാല് കോർപറേഷനുകളിൽ യുഡിഎഫും രണ്ടു കോർപറേഷനിൽ എൽഡിഎഫും ലീഡ് ചെയ്യുന്നു. തിരുവനന്തപുരം കോർപറേഷനിൽ ഇഞ്ചോടിഞ്ചാണ് പോരാട്ടം.
തിരുവനന്തപുരം കോർപ്പറേഷനിൽ യുഡിഎഫ് സ്ഥാനാർഥി വൈഷ്ണ സുരേഷിന് വിജയം. എൽഡിഎഫിന്റെ സിറ്റിങ് സീറ്റായ മുട്ടടയിൽ അഡ്വ. അംശു വാമദേവനെ പരാജയപ്പെടുത്തിയാണ് വൈഷ്ണ വിജയിച്ചത്. വോട്ടർ പട്ടികയിൽനിന്ന് പേര് വെട്ടിയതിനെത്തുടർന്ന് വൈഷ്ണയുടെ സ്ഥാനാർഥിത്വം വിവാദത്തിലായിരുന്നു. ഹൈക്കോടതി വരെ നീണ്ട നിയമയുദ്ധത്തിനൊടുവിലാണ് വൈഷ്ണയ്ക്ക് മത്സരിക്കാനായത്.

