തിരുവനന്തപുരം കോര്‍പ്പറേഷനില്‍ അട്ടിമറി സൂചന നല്‍കി എൻ.ഡി.എ: വി.വി രാജേഷ് അടക്കമുള്ള സെലിബ്രേറ്റി സ്ഥാനാര്‍ത്ഥികള്‍ക്ക് വിജയം; ലീഡുയര്‍ത്തുന്നു

തിരുവനനന്തപുരം നഗരസഭയില്‍ അട്ടിമറി വിജയ മുന്നേറ്റം നടത്തുകയാണ് എൻഡിഎ. എൻഡിഎ മേയര്‍ സ്ഥാനാര്‍ത്ഥികളായി പരിഗണിച്ച മുൻ ഡിജിപി ശ്രീലേഖ ശാസ്തമംഗലം വാര്‍ഡില്‍ നിന്ന് വിജയിച്ചു കയറിയപ്പോള്‍, അപ്രതീക്ഷിത ഭൂരിപക്ഷവുമായി കൊടുങ്ങാനൂരില്‍ വിവി രാജേഷിന് വിജയം കൈപ്പിടിയിലാക്കി.
അഞ്ഞിറിലധികം വോട്ടിന്റെ ഭൂരിക്ഷത്തിലാണ് വിവി രാജേഷിന്റെ വിജയം. വോട്ടെണ്ണല്‍ മൂന്ന് മണിക്കൂര്‍ പിന്നിടുമ്ബോള്‍, തിരുവനന്തപുരം കോര്‍പ്പറേഷനിലെ 34 ഇടത്ത് എൻഡിഎ മുന്നേറുകയാണ്. 18 ഇടത്ത് മാത്രമാണ് എല്‍ഡിഎഫ് മുന്നേറ്റം കാണുന്നത്. എല്‍ഡിഎഫ് 19 സീറ്റിലും യുഡിഎഫ് 14 സീറ്റിലും മുന്നേറുകയാണ്. കഴിഞ്ഞ തവണ മുഖ്യപ്രതിപക്ഷമായിരുന്നു എൻഡിഎ ഇക്കുറി ഭരണം പിടിക്കുമെന്ന പ്രഖ്യാപനവുമായാണ് അതേസമയം, നിലവിലെ ഭരണകക്ഷിയായ എല്‍ഡിഎഫിന് വലിയ തിരിച്ചടിയാണ് ആദ്യ ഫലസൂചനകള്‍ തന്നെ നല്‍കുന്നത്. ശബരീനാഥനെ രംഗത്തിറക്കി ഏറെ നേരത്തെ തന്നെ പ്രചാരണം തുടങ്ങിയെങ്കിലും യുഡിഎഫിന് കാര്യമായ നേട്ടമുണ്ടാക്കാനാകുന്നില്ലെ എന്നാണ് ആദ്യഫല സൂചന കാണിക്കുന്നത്.
45 വർഷത്തെ ഇടത് ഭരണത്തിന് അവസാനം
കഴിഞ്ഞ 45 വർഷക്കാലം ഇടതുപക്ഷത്തിന് പരാജയം അറിയാതെ മുന്നേറാൻ സാധിച്ച കൊല്ലം കോർപറേഷനില്‍ വൻ തിരിച്ചുവരവ് നടത്തുകയാണോ യുഡിഎഫ്? ആദ്യ രണ്ട് ഘട്ട വോട്ടെണ്ണല്‍ പുരോഗമിക്കുമ്ബോള്‍ കോർപറേഷനില്‍ യു ഡി എഫ് എല്‍ഡിഎഫിനേക്കാള്‍ ബഹുദൂരം മുന്നിലാണ്. നിലവില്‍ പതിനൊന്ന് ഡിവിഷനുകളില്‍ യു.ഡി.എഫ് മുന്നിലുണ്ട്. അഞ്ച് സീറ്റുകളില്‍ മുന്നിലുള്ള എല്‍ഡിഎഫിന് നാല് സീറ്റില്‍ മുന്നിലുള്ള ബി ജെ പി വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. സമീപകാലത്തൊന്നും ഇത്രയും വലിയ തിരിച്ചടി കൊല്ലത്ത് ഇടതുപക്ഷം നേരിട്ടിട്ടില്ല. തിരുവനന്തപുരം കോർപറേഷനില്‍ ആദ്യമായി എൻഡിഎ അധികാരം പിടിക്കുമെന്ന സൂചനകളാണ് പുറത്തുവരുന്നത്.
27 സീറ്റുകളില്‍ എൻഡിഎ മുന്നിലാണ്. 15 സീറ്റുകളിലാണ് എല്‍ഡിഎഫ് മുന്നിലുള്ളത്. 12 സീറ്റുകളില്‍ യു.ഡി.എഫിന് മേല്‍ക്കൈയുണ്ട്.തിരുവനന്തപുരം കോർപറേഷനില്‍ ആദ്യമായി എൻഡിഎ അധികാരം പിടിക്കുമെന്ന സൂചനകളാണ് പുറത്തുവരുന്നത്. 27 സീറ്റുകളില്‍ എൻഡിഎ മുന്നിലാണ്. 15 സീറ്റുകളിലാണ് എല്‍ഡിഎഫ് മുന്നിലുള്ളത്. 12 സീറ്റുകളില്‍ യു.ഡി.എഫിന് മേല്‍ക്കൈയുണ്ട്. തിരുവനന്തപുരം കോർപറേഷനില്‍ ആദ്യമായി എൻഡിഎ അധികാരം പിടിക്കുമെന്ന സൂചനകളാണ് പുറത്തുവരുന്നത്. 27 സീറ്റുകളില്‍ എൻഡിഎ മുന്നിലാണ്. 15 സീറ്റുകളിലാണ് എല്‍ഡിഎഫ് മുന്നിലുള്ളത്. 12 സീറ്റുകളില്‍ യു.ഡി.എഫിന് മേല്‍ക്കൈയുണ്ട്.

