പള്ളിക്കരയില്‍ എല്‍.ഡി.എഫിന് കേവല ഭൂരിപക്ഷം: എല്‍.ഡി.എഫ്-12, യു.ഡി.എഫിന്-11, ബി.ജെ.പിക്ക് ഒന്ന്, ബി.ജെ.പി, യു.ഡി.എഫിനെ പിന്തുണക്കുമോ; കൗതുക കാഴ്ച കാത്ത് വോട്ടര്‍മാര്‍

കാസർകോട്: പള്ളിക്കര ഗ്രാമപഞ്ചായത്തിൽ ഇടതു മുന്നണിക്ക് കേവല ഭൂരിപക്ഷം. ആകെയുള്ള 24 സീറ്റുകളിൽ 12 എണ്ണത്തിൽ ഇടതു മുന്നണി സ്ഥാനാർത്ഥികൾ വിജയിച്ച് തുടർ ഭരണം ഉറപ്പാക്കി. 11 വാർഡുകളിലാണ് യു ഡി എഫ് വിജയിച്ചത്. പെരുന്തട്ട വാർഡിൽ ബി ജെ പി സ്ഥാനാർത്ഥി ജയലക്ഷ്‌മി വിജയിച്ചു.
തച്ചങ്ങാട് വാർഡിൽ രണ്ടു വോട്ടുകൾക്കാണ് എൽ ഡി എഫ് സ്ഥാനാർത്ഥി വിജയിച്ചത്. പനയാൽ വില്ലേജിൽ ആദ്യമായിട്ടാണ് ബി ജെ പി സ്ഥാനാർത്ഥി വിജയിച്ചത്. പനയാൽ വാർഡിൽ നിന്നു വിജയിച്ച ശോഭയാണ് സി പി എമ്മിന്റെ പ്രസിഡന്റ് സ്ഥാനാർത്ഥി.
അതേസമയം ബി ജെ പി സ്ഥാനാർത്ഥി യു ഡി എഫിനു പിന്തുണ നൽകിയാൽ തുല്യ നിലയിലാകും. ബി ജെ പി പിന്തുണക്കുകയും യു ഡി എഫ് അത് സ്വീകരിക്കുകയും ചെയ്താൽ നറുക്കെടുപ്പിലൂടെയായിരിക്കും പഞ്ചായത്ത് പ്രസിഡണ്ടിനെ തെരഞ്ഞെടുക്കുക. ഇങ്ങിനെ സംഭവിക്കുമോയെന്ന ചർച്ചയിലാണ് വോട്ടർമാർ.

