KSDLIVENEWS

Real news for everyone

കാസർകോട് ബ്ലോക്ക് പഞ്ചായത്ത് കുമ്പള റെയിൽവേ ഡിവിഷനിൽ ചരിത്ര ഭൂരിപക്ഷത്തോടെ അഷ്റഫ് കർള വിജയിച്ചു

SHARE THIS ON

കാസറഗോഡ്: കഴിഞ്ഞ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കാസർഗോഡ് ബ്ലോക്ക് പഞ്ചായത്ത് കുമ്പള റെയിൽവേ സ്റ്റേഷൻ ഡിവിഷനിൽ നിന്നും ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥിയായി മത്സരിച്ച അഷ്റഫ് കർള എക്കാലത്തെയും ചരിത്ര ഭൂരിപക്ഷമായ 3231 വോട്ടുകൾക്ക് വിജയിച്ചു

കാസർഗോഡ് ബ്ലോക്ക് പഞ്ചായത്തിലെ കഴിഞ്ഞ അഞ്ചുവർഷക്കാലത്തെ വികസന പ്രവർത്തനങ്ങൾ മുൻനിർത്തി കൊണ്ടാണ് അഷ്റഫ് കർള വീണ്ടും ജനവിധി തേടിയത്.

അഞ്ച് വർഷക്കാലം വികസനരംഗത്ത് സമാനതകളില്ലാത്ത മുന്നേറ്റത്തിന് നേതൃത്വം നൽകിയ കാസറഗോഡ് ന്റെ സ്വന്തം അഷ്റഫ് കർള ജില്ലയിലെ തന്നെ ഏറ്റവും മികവാർന്ന ജനപ്രതിനിധികളിൽ ഒരാളാണ്.

കലാകായിക സാംസ്കാരിക രംഗങ്ങളിലെ അഷ്റഫ് കർളയുടെ വേറിട്ട പ്രവർത്തനങ്ങൾ ജാതി മത രാഷ്ട്രീയ വ്യത്യാസമന്യേ എല്ലാവരും അംഗീകരിക്കുന്നതാണ്. അനുഭവിച്ചവരുമാണ്.

തിരഞ്ഞെടുപ്പ് ഗോദയിൽ സ്ഥാനാർഥിയായി ഇറങ്ങുമ്പോൾ തന്നെ അഷ്‌റഫ്‌ കർള നല്ല ആത്മവിശ്വാസത്തിയായിരുന്നു

പോസിറ്റീവ്‌ രാഷ്ട്രീയവും വികസനവുമാണ്‌ അദ്ദേഹം മുന്നോട്ടു വെച്ച ആശയം എന്നതാണ് മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമാക്കുന്നത്.
ഇതുരണ്ടുമാണ് ജനങ്ങൾ ഇരു കയ്യും നീട്ടി അദ്ദേഹത്തെ സ്വീകരിക്കാൻ കാരണവും.

വോട്ടർമാർ നല്ല ഭൂരിപക്ഷം നൽകി തന്നെ അദ്ദേഹത്തെ വിജയിപ്പിച്ചതിൽ എല്ലാവരോടും അദ്ദേഹം നന്ദിയും കൃതജ്ഞതയും അറിയിച്ചു…..

ജനങ്ങളുമായി നേരിട്ട് സംവദിക്കാൻ പറ്റുന്ന അപൂർവ്വ നേതാക്കന്മാരിൽ ഒരാളാണ് അഷറഫ് കരള എന്ന് കഴിഞ്ഞ വർഷം കൊണ്ട് അദ്ദേഹം തെളിയിച്ചിരുന്നു

അദ്ദേഹത്തിന്റെ തിളക്കമാർന്ന വിജയത്തിൽ ആഹ്ലാദിക്കുകയാണ് യുഡിഎഫ് നേതാക്കളും പ്രവർത്തകരും.

കഴിഞ്ഞ തവണത്തേക്കാൾ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെക്കാൻ കഴിയും എന്നാണ് അഷ്റഫ് പറയുന്നത്.
കഴിഞ്ഞ അഞ്ചു വർഷത്തെ ഭരണപരിചയം മുതൽക്കൂട്ടാക്കിക്കൊണ്ട് കൂടുതൽ കരുത്തോടെ മുന്നേറുവാനുള്ള തയ്യാറെടുപ്പിലാണ് അദ്ദേഹം.

യുഡിഎഫിന്റെ കെട്ടുറപ്പും ഐക്യവും ആത്മവിശ്വാസമേറ്റുന്നു.
യുവത്വം, ഭരണപരിചയം, ബഹുജന സംഘടന പ്രവർത്തനങ്ങളിലൂടെ ആർജിച്ച അനുഭവ സമ്പത്ത് ഇതെല്ലാം ഈ തെരഞ്ഞെടുപ്പിൽ ഏറെ ഗുണം ചെയ്തു എന്നു വേണം അനുമാനിക്കാൻ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!