തോൽവിക്ക് പിന്നാലെ വടിവാളുമായി കണ്ണൂരിൽ സി.പി.എം പ്രകടനം: കോഴിക്കോട്ട് ബി.ജെ.പി സ്ഥാനാർഥിയുടെ വീടിന് നേരെ സ്‌ഫോടകവസ്തു എറിഞ്ഞെന്ന് പരാതി

കണ്ണൂര്‍, കോഴിക്കോട്: തദ്ദേശ തിരഞ്ഞെടുപ്പു ഫലപ്രഖ്യാപനത്തിന് പിന്നാലെ കണ്ണൂരിലും കോഴിക്കോട്ടും അക്രമസംഭവങ്ങള്‍. കണ്ണൂര്‍ പാറാട് വടിവാളുമായി സിപിഎം പ്രകടനം നടത്തി. കുന്നോത്ത്പറമ്പ് പഞ്ചായത്തിലെ തോല്‍വിക്ക് പിന്നാലെയായിരുന്നു പ്രകടനം.
പ്രവര്‍ത്തകര്‍ വടിവാള്‍വീശി ആളുകള്‍ക്ക് നേരെ പാഞ്ഞടുക്കുകയും വാഹനം തകര്‍ക്കുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. 23 വാര്‍ഡുകളുള്ള കുന്നോത്ത്പറമ്പ് പഞ്ചായത്തില്‍ ഇത്തവണ പതിനൊന്ന് സീറ്റാണ് യുഡിഎഫ് നേടിയത്. എല്‍ഡിഎഫിന്റെ സീറ്റ് ഒമ്പതിലേക്ക് ചുരുങ്ങുകയും എന്‍ഡിഎ മൂന്ന് സീറ്റ് നേടുകയും ചെയ്തിരുന്നു.
അതിനിടെ കോഴിക്കോട് വളയത്ത് ബിജെപി സ്ഥാനാര്‍ഥിയുടെ വീടിന് നേരെ സ്‌ഫോടകവസ്തു എറിഞ്ഞതായി പരാതി. വളയം പത്താം വാര്‍ഡ് ബിജെപി സ്ഥാനാര്‍ഥി അനഘ സി. ബാബുവിന്റെ വീടിന് നേര്‍ക്കാണ് ആക്രമണമുണ്ടായത്. ഇത് സംബന്ധിച്ച് വളയം പോലിസില്‍ അനഘ പരാതി നല്‍കി. എല്‍ഡിഎഫ് വിജയാഹ്ലാദ പ്രകടനത്തിനിടയിലാണ് സംഭവമെന്നാണ് പരാതിയില്‍ പറയുന്നത്.

