KSDLIVENEWS

Real news for everyone

ഖത്തറിന്റെ മദ്ധ്യസ്ഥതയില്‍ ഇസ്രയേലും ഹമാസും ഒത്തുതീര്‍പ്പ് ഫോര്‍മുല; ബന്ദികളെ മോചിപ്പിക്കാത്തപക്ഷം ജനുവരി 20 നുശേഷം സര്‍വനാശം ഹമാസിന് മുന്നറിയിപ്പ് നല്‍കി ഡൊണാള്‍ഡ് ട്രംപ്

SHARE THIS ON

ഗാസ: ഇസ്രയേലും ഹമാസും തമ്മിലുള്ള ഒത്തുതീർപ്പ് ഫോർമുല,ഖത്തറിന്റെ മദ്ധ്യസ്ഥതയില്‍ തയ്യറായിക്കഴിഞ്ഞു സ്ഥാനമൊഴിയുന്ന അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡന്റെ പ്രത്യേക താല്‍പ്പര്യപ്രകാരമാണ്‌ ഈ ഫോർമുല രൂപപ്പെട്ടത്. ബൈഡൻ ഇസ്രായേല്‍ പ്രധാനമന്ത്രി നെതന്യാഹുവുമായും ഖത്തർ ഷേഖ് തമീം ബിൻ ഹമദ് അല്‍ താനിയുമായും ഇന്നലെയും ചർച്ചകള്‍ നടത്തിയിരുന്നു.

ജനുവരി 20 നകം ഹമാസ് തടവില്‍ വച്ചിരിക്കുന്ന എല്ലാവ രെയും മോചിപ്പിക്കാത്ത പക്ഷം സർവ്വനാശത്തെ നേരിടാൻ ഒരുങ്ങിക്കൊള്ളുക എന്നാണ് ഡൊണാള്‍ഡ് ട്രംപ് ഹമാസിന് മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്.

ഒത്തുതീർപ്പ് ഫോർമുല ഇപ്രകാരമാണ്….

01 . ഫോർമുല നടപ്പാകുന്ന ആദ്യദിവസം ഹമാസ് 3 ബന്ദികളെ മോചിപ്പിക്കും. പകരം ഇസ്രായേല്‍ ഗാസയിലെ ജനവാസമേഖ ലകളില്‍നിന്നും സൈനിക പിൻവാങ്ങല്‍ ആരംഭിക്കും.

02 .നാലു ദിവസങ്ങള്‍ക്കുശേഷം ഹമാസ് 4 ബന്ദികളെക്കൂടി മോചിപ്പിക്കും. പകരം ദക്ഷിണ ഗാസയില്‍ അഭയാർഥികളായി കഴിയുന്നവർക്ക് ഉത്തരഗാസയിലേക്ക് പോകാൻ ഇസ്രായേല്‍ സേന അനുമതി നല്‍കും. പക്ഷേ അവർ കടലോരപാതയിലൂടെ നടന്നുമാത്രമേ പോകാൻ അനുവദിക്കുകയുള്ളു.

03. കാർ, ഒട്ടക,കാളവണ്ടികള്‍, ട്രക്കുകള്‍ എന്നിവ ‘സലാഹ് അല്‍ ദീൻ’ റോഡിനു സമീപമുള്ള റോഡുമാർഗ്ഗമേ പോകാൻ അനുവാദ മുണ്ടാകൂ. ഇതെല്ലം ഖത്തറിന്റെയും ഈജിപ്റ്റിന്റെയും ടെക്‌നി ക്കല്‍ സെക്യൂരിറ്റി ടീം നയിക്കുന്ന എക്സ്റേ മെഷീനുകള്‍, എ ഐ ക്യാമറകള്‍ എന്നിവയുടെ പൂർണ്ണ നിരീക്ഷണത്തിലായിരിക്കും.

04. ഇസ്രായേല്‍ സേന ഫിലാഡല്‍ഫി കോറിഡോറില്‍ നിലകൊ ള്ളുകയും ഫോർമുല നടപ്പായി 42 ദിവസത്തെ ആദ്യഘട്ടത്തില്‍ സുരക്ഷയ്ക്കായി കിഴക്കും വടക്കുമുള്ള അതിർത്തിയില്‍ 800 മീറ്റർ ബഫർസോണ്‍ സൃഷ്ടി ക്കപ്പെടുകയും ചെയ്യും.

05. ഈ കാലയളവില്‍ ഇസ്രായേല്‍ 1000 പലസ്തീൻതടവുകാരെ മോചിപ്പിക്കും.ഇതില്‍ 190 പേർ 15 വർഷ ശിക്ഷാ കാലാവധി പൂർത്തിയാക്കിയവരാണ്. ഇതിനു പകരമായി ഹമാസ് 34 ബന്ദികളെയാവും മോചിപ്പിക്കുക.

ഈ ഒത്തുതീർപ്പു ഫോർമുലയുടെ രണ്ടാം ഘട്ടവും മൂന്നാം ഘട്ടവും നടപ്പാക്കുന്നതിനായി ഖത്തറിന്റെയും ഈജിപ്റ്റിന്റെയും മദ്ധ്യസ്ഥതയില്‍ ആദ്യഘട്ടം നടപ്പായിക്കഴിഞ്ഞുള്ള 16 മത്തെ ദിവസം മുതല്‍ ചർച്ചകള്‍ ദോഹയില്‍ ആരംഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!