KSDLIVENEWS

Real news for everyone

രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 1,09,04,940 കടന്നു ; കോവിഡ് മുക്തരുടെ എണ്ണം 1,06,11,731 ആയി;
24 മണിക്കൂറിനിടെ 12,194 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു ; 92 മരണവും

SHARE THIS ON

ന്യൂഡൽഹി: ഇന്ത്യയിൽ കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ പുതുതായി കോവിഡ്-19 സ്ഥിരീകരിച്ചത് 12,194 പേർക്ക്. ഇതോടെ രാജ്യത്തെ മൊത്തം രോഗികളുടെ എണ്ണം 1,09,04,940 ആയി.

11,106 പേർ കൂടി രോഗമുക്തി നേടിയതോടെ ആകെ കോവിഡ് മുക്തരുടെ എണ്ണം 1,06,11,731 ആയി. നിലവിൽ രാജ്യത്ത് സജീവരോഗികളുടെ എണ്ണം 1,37,567 ആണ്.

ആരോഗ്യമന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഇരുപത്തിനാല് മണിക്കൂറിനിടെ 92 പേരാണ് കോവിഡ് മൂലം മരിച്ചത്. ഇതോടെ കോവിഡ് ബാധയെ തുടർന്ന് രാജ്യത്ത് മരിച്ചവരുടെ എണ്ണം 1,55,642 ആയി.

ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ചവർക്കുള്ള ബൂസ്റ്റർ ഡോസ് വാക്സിൻ വിതരണം ശനിയാഴ്ച ആരംഭിച്ചു. ഇതു വരെ 82,63,858 പേർ വാക്സിൻ സ്വീകരിച്ചതായാണ് ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ സൂചിപ്പിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!