KSDLIVENEWS

Real news for everyone

രണ്ട് മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു;ഉത്തരാഖണ്ഡ് ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 40 ആയി; രക്ഷാ പ്രവർത്തനം തുടരുന്നു

SHARE THIS ON

ദെഹ്റാദൂൺ: ഉത്തരാഖണ്ഡിലെ ചമോലിയിൽ മഞ്ഞുമല ഇടിഞ്ഞതിനെ തുടർന്നുണ്ടായ ദുരന്തത്തിൽ മരിച്ച രണ്ട് പേരുടെ മൃതദേഹം കൂടി കണ്ടെടുത്തു. ഇതോടെ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 42 ആയി ഉയർന്നു. തപോവൻ വിഷ്ണുഖട്ട് പവർ പ്രൊജക്ടിന്റെ ഭാഗമായുള്ള തുരങ്കത്തിൽ നിന്നാണ് മൃതദേഹങ്ങൾ കണ്ടെടുത്തത്.

ഐടിബിപിയും സൈന്യവും പോലീസും സംയുക്തമായാണ് തിരച്ചിൽ നടത്തുന്നത്. രണ്ട് തുരങ്കങ്ങളിലായി നിരവധി പേർ ഇപ്പോഴുമുണ്ടെന്ന സൂചനകളാണ് പുറത്തുവരുന്നത്. എന്നാൽ അവർ ജീവനോടെ ഉണ്ടോയെന്ന കാര്യത്തിൽ സ്ഥിരീകരണമില്ല.

മൊത്തം 170 പേരെയാണ് കാണാതായത്. അപകടം നടന്ന് ഒരാഴ്ച പിന്നിടുമ്പോഴും കാണാതായവർക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!