KSDLIVENEWS

Real news for everyone

എറണാകുളത്ത് കന്യാസ്ത്രീ മരിച്ച നിലയില്‍; മൃതദേഹം കണ്ടെത്തിയത് പാറമടയില്‍നിന്ന്

SHARE THIS ON

കൊച്ചി: എറണാകുളം, വാഴക്കാലയിൽ കന്യാസ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തി. മഠത്തിനോട് ചേർന്നുള്ള പാറമടയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇടുക്കി സ്വദേശി സിസ്റ്റർ ജസ്റ്റീന തോമസ് (45) ആണ് മരിച്ചത്.

ഇന്ന് ഉച്ച മുതൽ കന്യാസ്ത്രീയെ കാണാതായിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ഫയൽഫോഴ്സ് എത്തി മൃതദേഹം കരക്കെത്തിച്ചു. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

സംഭവത്തിൽ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സിസ്റ്റർ ജസ്റ്റീന വർഷങ്ങളായി മാനസിക രോഗത്തിന് ചികിത്സയിലായിരുന്നുവെന്നാണ് പ്രാഥമികമായി പോലീസ് നൽകുന്ന വിവരം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!