KSDLIVENEWS

Real news for everyone

ജിസിസി കെഎംസിസി ചൗക്കി മേഖല കമ്മിറ്റി ഹനീഫ് ബദരിയക്ക് സീകരണം നൽകി

SHARE THIS ON

💐💐ഹനീഫ് ബദരിയക്ക് സ്വീകരണം നൽകി💐💐

ദുബായ്: മസ്കത്ത് കെ എം സി സി കാസർഗോഡ് മണ്ഡലം പ്രസിഡന്റും ജി സി സി കെ എം സി സി ചൗക്കി മേഖല ചെയർമാനും സാമൂഹിക സാംസ്കാരിക രാഷ്ട്രീയ മണ്ഡലങ്ങളിൽ നിറസാന്നിദ്ധ്യവുമായ ഹനീഫ് ബദരിയക്ക് ജി സി സി കെ എം സി സി ചൗക്കി മേഖല സ്വീകരണം നൽകി. ജി സി സി കെ എം സി സി ആക്ടിംഗ് പ്രസിഡന്റ് കുഞ്ഞാമു കിഴൂരിന്റെ അധ്യക്ഷതയിൽ റാസൽഖൈമ കെ എം സി സി കാസർഗോഡ് ജില്ല പ്രസിഡന്റ് ഹമീദ് ചൗക്കി യോഗം ഉൽഘാടനം ചെയ്തു. ജി സി സി കെ എം സി സി നടത്തിയ കാരുണ്യ മേഖല വിദ്യാഭ്യാസ പ്രവർത്തനത്തെ പറ്റി സക്കിർ ഹുസൈൻ അർജാൽ മുഖ്യ പ്രഭാഷണം നടത്തി. ദുബായ് കാസർഗോഡ് മണ്ഡലം ആക്ടിംഗ് ജനറൽ സെക്രട്ടറി സിദ്ദീഖ് ചൗക്കി ഹനീഫ് ബദരിയക്കുള്ള മൊമന്റോ കൈമാറി . സ്വീകരണത്തിന് നന്ദി അറിയിച്ചു കൊണ്ട് ഹനീഫ് സാഹിബ് സംസാരിച്ചു ,അസൈനാർ ചൗക്കി, ഖലീൽ മദ്രസ വളപ്പിൽ, ഉപ്പി കല്ലങ്കൈ,ശുകൂർ മുക്രി, അബ്ദുൽ റഹ്മാൻ തോട്ടിൽ, ഖലീൽ ചൗക്കി , സാബിത്ത് ചൗക്കി, നിസാം ചൗക്കി ഇബ്രാഹിം, സമ്മു ചൗക്കി, അബൂബക്കർ മുക്രി, മജീദ് അർജാൽ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. ഹൃദ്യമായ സദസ്സിന് തഹ്ഷി മൂപ്പ സ്വാഗതവും നസീർ ഐവ നന്ദിയും പറഞ്ഞു

*

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!