ആലംപാടി ഉസ്താദ് ആണ്ട് നേർച്ച നാളെ സമാപിക്കും

ആലംപാടി : കേരള മുസ്ലിം ജമാഅത്ത് എസ് വൈ എസ് , എസ് എസ് എഫ് ആലംപാടി യൂണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രമുഖ പണ്ഡിതനും സൂഫിവര്യനുമായ മർഹൂം എ എം കുഞ്ഞബ്ദുല്ല മുസ്ലിയാരുടെ പേരിൽ വർഷം തോറും നടത്തി വരുന്ന ആലംപാടി ഉസ്താദ് ആണ്ട് നേർച്ചയും മഹ്ളറത്തുൽ ബദ് രിയ്യ വാർഷികവും തബറുക്ക് വിതരണത്തോടെ നാളെ സമാപിക്കും. ഫെബ്രുവരി 11 മുതൽ 15 വരെ തീയതികളിൽ നടക്കുന്ന പരിപാടിയിൽ വ്യത്യസ്ത സെഷനുകളിലായി പ്രാസ്ഥാനിക നേതാക്കളും സയ്യിദുമാരും പണ്ഡിതരും ഉമറാക്കളും സംബന്ധിക്കും. സമാപന സംഗമത്തിൽ സ്വാഗതസംഘം ചെയർമാൻ തൗസീഫ് അഹമദ് പി.ബി അധ്യക്ഷത വഹിക്കും. ബായാർ തങ്ങൾ സമാപന കൂട്ടു പ്രാർത്ഥനക്ക് നേതൃത്വം നൽകും. മുഹമ്മദ് അശ്റഫ് ജൗഹരി എരുമാട് പ്രഭാഷണം നടത്തും. ഇന്ന് വൈകുന്നേരം നടക്കുന്ന സംഗമത്തിൽ സയ്യിദ് മുഖ്താർ തങ്ങൾ കുമ്പോൽ പ്രാർത്ഥന നടത്തും. മുള്ളൂർക്കര മുഹമ്മദലി സഖാഫി പ്രഭാഷണം നടത്തും. ഇന്നലെ നടന്ന മദനീയം മജ്ലിസിന് സയ്യിദ് ഹസനുൽ അഹ്ദൽ തങ്ങൾ, അബ്ദുല്ലത്തീഫ് സഖാഫി കാന്തപുരം നേതൃത്വം നൽകി. ഹാമിദ് സഈദ് ഹിമമി സ്വാഗതം പറഞ്ഞു.