KSDLIVENEWS

Real news for everyone

സംസ്ഥാനത്ത് സ്വര്‍ണവില ഉയര്‍ന്നു; പവന് 1920 രൂപയുടെ വര്‍ധന

SHARE THIS ON

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന. ഒരു പവന്‍ സ്വര്‍ണത്തിന് 1920 രൂപയാണ് ഇന്ന് ഉയര്‍ന്നത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 1,15, 680 രൂപയാണ്. ഗ്രാമിന് 240 രൂപയാണ് വര്‍ധിച്ചത്. ഗ്രാമിന് 14,460 രൂപയാണ് ഇന്നത്തെ വില.

അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില വീണ്ടും ഉയരുന്നതാണ് സംസ്ഥാനത്തും പ്രതിഫലിക്കുന്നത്. മിഡില്‍ ഈസ്റ്റും യൂറോപ്പും തമ്മിലുള്ള ചില ഭൗമരാഷ്ട്രീയ വിഷയങ്ങളും സ്വര്‍ണവിലയെ സ്വാധീനിക്കുന്നുണ്ട്.

2025 ഡിസംബര്‍ 23നാണ് സ്വര്‍ണവില ആദ്യമായി ഒരു ലക്ഷം കടന്നത്. പിന്നീടുള്ള ദിവസങ്ങളിലും വില ഉയര്‍ന്നിരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സ്വര്‍ണ വിലയില്‍ ഇടിവ് രേഖപ്പെടുത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!