KSDLIVENEWS

Real news for everyone

നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരുന്ന മുംബൈ മെട്രോ പില്ലറിന്‍റെ ഒരു ഭാഗം ഇടിഞ്ഞ് വീണ് ഒരാള്‍ മരിച്ചു. മൂന്ന് പേര്‍ക്ക് പരിക്കേറ്റു

SHARE THIS ON

മുംബൈ: നിർമാണ പ്രവർത്തനങ്ങള്‍ നടന്നുകൊണ്ടിരുന്ന മുംബൈ മെട്രോ പില്ലറിന്‍റെ ഒരു ഭാഗം ഇടിഞ്ഞ് വീണ് ഒരാള്‍ മരിച്ചു. മൂന്ന് പേർക്ക് പരിക്കേറ്റു.

ഉച്ചയ്ക്ക് 12:30 ഓടെയാണ് സംഭവം. ഏകദേശം ആറ് അടി നീളവും നാല് അടി വീതിയുമുള്ള ഒരു കോണ്‍ക്രീറ്റ് ഭാഗമാണ് ഓടിക്കൊണ്ടിരുന്ന ഓട്ടോയിലും കാറിലും വീണത്.

അപകടത്തില്‍ രാംധൻ യാദവ് എന്നയാള്‍ മരിച്ചു. പരിക്കേറ്റ മൂന്ന് പേരില്‍ രാജ്കുമാർ ഇന്ദ്രജീത് യാദവ് ഗുരുതരാവസ്ഥയിലും മഹേന്ദ്ര പ്രതാപ് യാദവ്, ദീപ റുഹിയ എന്നിവരുടെ നില തൃപ്തികരവുമാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!