KSDLIVENEWS

Real news for everyone

മഞ്ചേശ്വരത്ത് സ്ഥാനാര്‍ഥിയായി കെ.സുരേന്ദ്രന്റെ ലാന്‍ഡിങ്: എത്തിയത് ഹെലിക്കോപ്ടറില്‍

SHARE THIS ON

കാസർകോട്:നിയമസഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥി പ്രഖ്യാപനം വരും മുന്നെ മഞ്ചേശ്വരത്ത് തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ച് ബി.ജെ.പി, സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. ഇതോടെ മഞ്ചേശ്വരത്ത് കെ. സുരേന്ദ്രൻ മത്സരത്തിന് ഇറങ്ങുമെന്ന് കാര്യം ഉറപ്പായിരിക്കുകയാണ്

കെ.സുരേന്ദ്രൻ കോന്നിയിൽ നിന്ന് ജനവിധി തേടുമെന്നായിരുന്നു ബി.ജെ.പിയുടെ ആദ്യ ഘട്ടത്തിലെ റിപ്പോർട്ടുകൾ. എന്നാൽ, കേന്ദ്ര നേതൃത്വവുമായുള്ള ചർച്ചയിൽ മഞ്ചേശ്വരം മണ്ഡലത്തിൽ സുരേന്ദ്രൻ നിസാര വോട്ടിനാണ് പരാജയപ്പെട്ടതെന്നും അതിനാൽ ഒരിക്കൽ കൂടി ആ മണ്ഡലത്തിൽ മത്സരിക്കണമെന്നും നിർദേശിക്കുകയായിരുന്നു.

ഡൽഹിയിൽ നിന്നുള്ള ചർച്ചകൾക്ക് ശേഷം ഏകദേശം 11 മണിയോടെയാണ് സുരേന്ദ്രൻ മഞ്ചേശ്വത്തെ പര്യടനത്തിനായി എത്തിയത്. ഹെലികോപ്റ്ററിലാണ് അദ്ദേഹം മണ്ഡലത്തിൽ എത്തിയത്. എല്ലാ മണ്ഡലത്തിലേയും സ്ഥാനാർഥികളെ തീരുമാനിച്ചിട്ടുണ്ടെന്നും ഇന്ന് വൈകുന്നേരത്തിനകം ഇത് പ്രഖ്യാപിക്കുമെന്നും സുരേന്ദ്രൻ അറിയിച്ചു.

മഞ്ചേശ്വരത്തെ സ്ഥാനാർഥിയായാണോ എത്തിയതെന്നുള്ള മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് ഇപ്പോൾ എത്തിയിരിക്കുന്നത് മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് സമിതി യോഗം ഉത്ഘാടനം ചെയ്യാനാണെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. സ്ഥാനാർഥി സംബന്ധിച്ച വിവരങ്ങൾ അഖിലേന്ത്യ നേതൃത്വമാണ് പ്രഖ്യാപിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!