KSDLIVENEWS

Real news for everyone

മമത ബാനര്‍ജി പരിക്കേറ്റ് ചികിത്സയിൽ; പരിക്ക് ഗുരുതരമെന്ന് തൃണമൂൽ

SHARE THIS ON

ന്യൂഡല്‍ഹി: പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി നെറ്റിയില്‍ ഗുരുതരപരിക്കേറ്റ് ചികിത്സയിൽ. തൃണമൂല്‍ കോണ്‍ഗ്രസ് ഔദ്യോഗിക എക്‌സ് ഹാന്‍ഡിലിലാണ് ഇക്കാര്യം അറിയിച്ചത്. മമതയ്ക്ക് ഗുരുതരമായി പരിക്കേറ്റുവെന്നും പ്രാര്‍ഥനകളില്‍ ഉള്‍പ്പെടുത്തണമെന്നും ഫോട്ടോയ്‌ക്കൊപ്പമുള്ള കുറിപ്പില്‍ പറയുന്നു.

വീട്ടില്‍വെച്ച് കാലുതെന്നിവീണ് ഫര്‍ണിച്ചറില്‍ തലയിടിച്ചാണ് അപകടം സംഭവിച്ചതെന്നാണ് വിവരം. നിലവില്‍ കൊല്‍ക്കത്തയിലെ എസ്.എസ്.കെ.എം. ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. തൃണമൂൽ എക്സിൽ പങ്കുവെച്ച ചിത്രത്തിൽ മമതയുടെ നെറ്റിയിൽ മുറിവേറ്റതായും രക്തം ഒഴുകുന്നതായും കാണാം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!