KSDLIVENEWS

Real news for everyone

പരീക്ഷയും, റമദാൻ കാലവും ഒന്നിച്ച സമയത്ത് തുടർച്ചയായുണ്ടാകുന്ന വൈദ്യുതി തടസം പരിഹരിക്കണം; അഷ്റഫ് കർള

SHARE THIS ON

പ്രേഷകൻ:

അഷ്റഫ് കർള
ചെയർമാൻ,വികസന കാര്യ സ്ഥിരം സമിതി,
കാസർകോട് ബ്ലോക്ക് പഞ്ചായത്ത്

സ്വീകർത്താവ്:

എക്സിക്യൂട്ടീവ് എൻജിനീയർ
കെ.എസ്.ഇ.ബി കാസർകോട്

വിഷയം:
പരീക്ഷ,റമദാൻ കാലത്തെ തുടർച്ചയായുണ്ടാകുന്ന വൈദ്യുതി തടസം പരിഹരിക്കുന്നത് സംബന്ധിച്ച്

സംസ്ഥാനത്ത് നിലവിൽ വൈദ്യുതി നിയന്ത്രണം, ലോഡ് ഷെങ് എന്നിവ ഉണ്ടാകില്ലെന്ന് സർക്കാർ ആവർത്തിച്ച് പറയുമ്പോഴും
ജില്ലയിൽ രാപ്പകൽ വ്യത്യാസമില്ലാതെ വൈദ്യുതി മുടക്കം പതിവാണ്.
കാസർകോട്,കുമ്പള, ഉപ്പള,മഞ്ചേശ്വരം, വോർക്കാടി,സീതാംഗോളി,
തുടങ്ങിയ വൈദ്യുതി സെക്ഷനുകൾക്ക് കീഴിൽ കഴിഞ്ഞ മൂന്നാഴ്ച്ചയോളമായി രാത്രിയിലും,പകലും വൈദ്യുതി ഒളിച്ചുകളി തുടരുന്നു.
പരീക്ഷാക്കാലത്ത് രാത്രിയിലെ വൈദ്യുതി മുടക്കം കുട്ടികളുടെ പഠനത്തെയും പരീക്ഷാ തയ്യാറെടുപ്പിനെയും സാരമായി ബാധിക്കുന്നു.
കൂടാതെ റമദാൻ കാലമായതോടെ നോമ്പ് തുറ സമയത്തുള്ള വൈദ്യുതി മുടക്കം വിശ്വാസികളെ ഏറെ പ്രയാസപ്പെടുത്തുന്നുണ്ട്.
പകൽ സമയത്ത് വീട്ടുപകരണങ്ങൾ പ്രവർത്തിപ്പിക്കാനും, നോമ്പ് തുറ വിഭവങ്ങൾ തയ്യാറാക്കുന്നതിനും വൈദ്യുതി തടസ്സം വെല്ലുവിളി സൃഷ്ടിക്കുന്നു.
കനത്ത ചൂട് കാലത്തെ
വൈദ്യുതി തടസ്സം വ്യാപാര വ്യവസായ മേഖലയെയും, പ്രത്യേകിച്ച് പെരുന്നാൾ വിപണിയെയും സാരമായി ബാധിച്ചിട്ടുണ്ട്.
കഴിഞ്ഞ കുറച്ചു കാലമായി റമദാൻ,പരീക്ഷാ കലത്തുണ്ടായ വൈദ്യുതി തടസ്സത്തെക്കുറിച്ച് വ്യക്തമായ അന്വേഷണം വേണമെന്നും, മുന്നറിപ്പ് കൂടാതെയുള്ള വൈദ്യുതി നിയന്ത്രണം അവസാനിപ്പിക്കാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്നും അഭ്യർഥിക്കുന്നു

വിശ്വാസ പൂർവ്വം

അഷ്റഫ് കർള
(ചെയർമാൻ,വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷൻ കാസർകോട് ബ്ലോക്ക് പഞ്ചായത്ത് )

error: Content is protected !!