KSDLIVENEWS

Real news for everyone

രാജ്യത്ത്​ പ്രതിദിന കോവിഡ്​ കേസുകള്‍ രണ്ടുലക്ഷത്തിലേക്ക്; 24 മണിക്കൂറിനിടെ 1027 മരണം

SHARE THIS ON

ന്യൂഡല്‍ഹി: കോവിഡ്​ രണ്ടാം തരംഗത്തില്‍ രാജ്യം വിറക്കുന്നു. രാജ്യത്ത്​ പ്രതിദിനം റിപ്പോര്‍ട്ട്​ ചെയ്യുന്ന കോവിഡ്​ കേസുകളുടെ എണ്ണം രണ്ടുലക്ഷത്തിലേക്ക്​ കടക്കുകയാണ്​. 24 മണിക്കൂറിനിടെ 1,84,372 കേസുകളാണ്​ രാജ്യത്ത്​ റിപ്പോര്‍ട്ട്​ ചെയ്​തത്​. തുടര്‍ച്ചയായി നാലാം ദിവസമാണ്​ രാജ്യത്ത്​ പ്രതിദിന രോഗികളുടെ എണ്ണം ഒന്നര ലക്ഷം കടക്കുന്നത്​. എട്ട്​ ദിവസമായി ദിനേന രാജ്യത്ത്​ ലക്ഷത്തിലധികം പേര്‍ക്ക്​ രോഗം സ്​ഥിരീകരിക്കുന്നു.

ഇതോടെ രാജ്യത്തെ മൊത്തം കോവിഡ്​ രോഗികളുടെ എണ്ണം 1.38 കോടിയായി. യു.എസ് (3.2 കോടി)​ കഴിഞ്ഞാല്‍ ലോകത്തില്‍ ഏറ്റവും കൂടുതല്‍ കോവിഡ്​ ബാധിതരുള്ള രാജ്യമായി ഇന്ത്യ മാറി. ബ്രസീലാണ്​ ഇന്ത്യക്ക്​്​ പിന്നില്‍ മൂന്നാമത്​.

1027 മരണങ്ങളാണ്​ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട്​ ചെയ്​തത്​. ഇതോടെ മരണസംഖ്യ 1,72,085 ആയി. ആറ്​ മാസത്തിനിടെ ഒരുദിവസം റിപ്പോര്‍ട്ട്​ ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന​ മരണ സംഖ്യയാണ്​​.

24 മണിക്കൂറിനിടെ 60000 ത്തിലധികം രോഗികളും 281 മരണങ്ങളുമായി മഹാരാഷ്​ട്രയാണ്​ മഹാമാരി ഏറ്റവും രൂക്ഷമായി ബാധിച്ച സംസ്​ഥാനം. മഹാരാഷ്​ട്ര കഴിഞ്ഞാല്‍ ദക്ഷിണേന്ത്യന്‍ സംസ്​ഥാനങ്ങളായ കേരളം, കര്‍ണാടക, തമിഴ്​നദാട്​, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിലാണ്​ കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട്​ ചെയ്യുന്നത്​.

ലക്ഷക്കണക്കിനാളുകള്‍ ഒത്തു​ചേരുന്ന ഉത്തരാഖണ്ഡിലെ ഹരിദ്വാറില്‍ നടക്കുന്ന കുംഭമേളക്കിടെ 594 കോവിഡ്​ കേസുകള്‍ റിപ്പോര്‍ട്ട്​ ചെയ്​തു. 2812പേരാണ്​ നഗരത്തില്‍ ചികിത്സയിലുള്ളത്​. ​

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!