ജയ്പുരില്‍ 320 ഡോസ് കോവിഡ് വാക്സിന് കാണാതായതായി പരാതി

ജയ്പുർ: ജയ്പുരിലെ കൻവാതിയ ആശുപത്രിയിൽ നിന്ന് 320 ഡോസ് കോവിഡ് 19 വാക്സിൻ കാണാതായി. ചൊവ്വാഴ്ചയാണ് സംഭവം. ശാസ്ത്രി നഗർ പോലീസ് സ്റ്റേഷനിൽ ലഭിച്ച പരാതിയെത്തുടർന്ന് ഇന്ത്യൻ ശിക്ഷാനിയമം 380 പ്രകാരം എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തിട്ടുണ്ട്. അതേസമയം വാക്സിൻ കാണാതായ സംഭവം ആരോഗ്യവകുപ്പ് അന്വേഷിക്കുമെന്നും റിപ്പോർട്ട് പുറത്തുവന്നിട്ടുണ്ട്. വാക്സിൻ കടത്തിക്കൊണ്ടുപോയി കരിഞ്ചന്തയിൽ വിറ്റതായാണ് സംശയിക്കുന്നത്. മാർച്ച് എട്ടിന് സംസ്ഥാനത്ത് വാക്സിൻ ക്ഷാമം നേരിടുന്നതായി രാജസ്ഥാൻ ആരോഗ്യമന്ത്രി രഘു ശർമ പറഞ്ഞിരുന്നു. രാജ്യത്തിന്റെ പല ഭാഗത്തും വാക്സിൻ ക്ഷാമം നേരിടുന്നതായുളള വാർത്തകൾ പുറത്തുവരുന്നതിനിടയിലാണ് വാക്സിൻ മോഷ്ടിക്കപ്പെട്ടതായി സംശയിക്കുന്ന വാർത്ത പുറത്തുവന്നിരിക്കുന്നത്. എല്ലാ സർക്കാർ ആശുപത്രികളിലും സൗജന്യമായാണ് കോവിഡ് പ്രതിരോധ വാക്സിൻ നൽകുവന്നത്. സ്വകാര്യ ആശുപത്രികളിൽ 250 രൂപയാണ് വാക്സിന്

