KSDLIVENEWS

Real news for everyone

തൃശൂരില്‍ മകന്‍ പിതാവിനെ വെട്ടിക്കൊന്നു

SHARE THIS ON

ചെറുതുരുത്തി (തൃശൂർ): ദേശമംഗലത്ത് മകൻ പിതാവിനെ വെട്ടിക്കൊന്നു. ദേശമംഗലം തലശേരി ശൗര്യം പറമ്പിൽ മുഹമ്മദ്(77) ആണ് മകന്‍റെ വെട്ടേറ്റ് മരിച്ചത്. ബുധനാഴ്ച 12 മണിക്കാണ് സംഭവം. മകൻ ജമാലിനെ (31) ചെറുതുരുത്തി പൊലീസ് കസ്റ്റഡിയിലെടുത്തു. കൊലപാതക കാരണം വ്യക്തമല്ല. പാലക്കാട് ജില്ലയിലെ ഇറുമ്പകശ്ശേരി സ്വദേശിയായ മുഹമ്മദ് വർഷങ്ങളായി മകന്‍റെ കൂടെയായിരുന്നു താമസം. 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!