KSDLIVENEWS

Real news for everyone

കേരളത്തിനുള്ള മെഡിക്കല്‍ ഓക്‌സിജന്‍ വിഹിതം കൂട്ടി കേന്ദ്രസര്‍ക്കാര്‍; 450 ടണ്‍ ആക്കണമെന്ന് മുഖ്യമന്ത്രി

SHARE THIS ON

ന്യൂഡല്‍ഹി: കേരളത്തിനുള്ള മെഡിക്കല്‍ ഓക്‌സിജന്‍ വിഹിതം കൂട്ടി കേന്ദ്രസര്‍ക്കാര്‍. പ്രതിദിനം 150 ടണ്ണില്‍ നിന്ന് 358 ടണ്‍ ആക്കിയാണ് വര്‍ധിപ്പിച്ചത്. സംസ്ഥാനങ്ങള്‍ക്ക് ഈ മാസം ആകെ 7.2 കോടി ഡോസ് വാക്‌സീന്‍ നല്‍കുമെന്നും കേന്ദ്രം അറിയിച്ചു. ഓഗസ്റ്റ് മുതല്‍ ഡിസംബര്‍ വരെ 216 കോടി വാക്‌സിന്‍ രാജ്യത്ത് ലഭ്യമാക്കും. സ്പുട്‌നിക് വാക്‌സിന്റെ 15.6 കോടി ഡോസ് ലഭ്യമാക്കുമെന്നും കേന്ദ്രം അറിയിച്ചു.  
അതേസമയം കാലാവസ്ഥ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ അടിയന്തരമായി 300 ടണ്‍ മെഡിക്കല്‍ ഓക്സിജന്‍ ലഭ്യമാക്കണമെന്നും പ്രതിദിന വിഹിതം 450 ടണ്‍ ആയി ഉയര്‍ത്തണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിക്ക് കത്തയച്ചു. സംസ്ഥാനത്ത് കോവിഡ് കേസുകള്‍ കൂടുന്ന സാഹചര്യത്തില്‍ ഓക്സിജന്‍ വിഹിതം ഉയര്‍ത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സംസ്ഥാനം കേന്ദ്രസര്‍ക്കാരിനെ സമീപിച്ചിരുന്നു. 
ഈ ആവശ്യം പരിഗണിച്ചുകൊണ്ടാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാനത്തിനുള്ള പ്രതിദിന ഓക്സിജന്‍ വിഹിതം 135 മെട്രിക് ടണ്‍ കൂടി വര്‍ധിപ്പിച്ചത്. നേരത്തെ 223 മെട്രിക് ടണ്ണായിരുന്നു ഇത്. 
ഇത് സംബന്ധിച്ച് ഉത്തരവ് ആരോഗ്യ മന്ത്രാലയം പുറത്തിറക്കി. പ്രധാനമായും ബെല്ലാരി, കഞ്ചിക്കോട്, ജംഷേഠ്പുര്‍, റൂര്‍ക്കേല തുടങ്ങിയ പ്ലാന്റുകളില്‍ നിന്നായിരിക്കും അധിക ഓക്സിജന്‍ ലഭിക്കുക. ഓക്സിജന്‍ വിഹിതം വര്‍ധിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍ ഉത്തവായെങ്കിലും ഇവ സംസ്ഥാനത്ത് എത്തിക്കുന്നതിനുള്ള സൗകര്യമാണ് ഇനി വേണ്ടത്. ടാങ്കറുകള്‍ പലപ്പോഴും കിട്ടാനില്ലാത്ത സാഹചര്യമാണുള്ളത്.

#Tags :- മെഡിക്കല്‍ ഓക്‌സിജന്‍ ഓക്‌സിജന്‍ വിഹിതം കൂട്ടി കേന്ദ്രസര്‍ക്കാര്‍ COVID UPDATE കോവിഡ് വാര്‍ത്തകള്‍ കോവിഡ് വ്യാപനം കൊറോണ വാര്‍ത്തകള്

Subscribe to updates

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!