KSDLIVENEWS

Real news for everyone

ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന് കണ്ണീരോടെ വിട.

SHARE THIS ON


യു.എ.ഇ. പ്രസിഡന്റ് ശൈഖ് ഖലീഫ (1948-2022)
1948-ല്‍ ശൈഖ് സായിദിന്റെ മൂത്തമകനായി അല്‍ ഐനില്‍ ജനനം
ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്റെ പിന്‍ഗാമി
യു.എ.ഇ. രൂപവത്കരണത്തിന്‌ശേഷമുള്ള രണ്ടാമത്തെ പ്രസിഡന്റ്
2004 നവംബര്‍ മൂന്നുമുതല്‍ അബുദാബി ഭരണാധികാരിയും യു.എ.ഇ. പ്രസിഡന്റും
സായുധസേനയുടെ പരമോന്നത കമാന്‍ഡര്‍
സുപ്രീം പെട്രോളിയം കൗണ്‍സില്‍ ചെയര്‍മാന്‍
ഖബറടക്കം അബുദാബിയിലെ അല്‍ ബത്തീന്‍ ഖബര്‍സ്ഥാനില്‍ നടന്നു

കുതിപ്പിന്റെ സാരഥി
ദുബായ്: യു.എ.ഇ. പ്രസിഡന്റും അബുദാബി ഭരണാധികാരിയുമായ ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്റെ (73) വേര്‍പാടില്‍ കണ്ണീരണിഞ്ഞ് രാജ്യം. വെള്ളിയാഴ്ച ഉച്ചയോടെ പ്രസിഡന്‍ഷ്യല്‍ അഫയേഴ്സ് മന്ത്രാലയത്തില്‍നിന്നുള്ള അദ്ദേഹത്തിന്റെ മരണവാര്‍ത്ത ഞെട്ടലോടെയാണ് ലോകം ശ്രവിച്ചത്. പിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്റെ പാതയില്‍ മാനുഷികമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് അതിര്‍വരമ്പുകളില്ലാതെ മനുഷ്യരെ ചേര്‍ത്തുനിര്‍ത്തിയ അദ്ദേഹത്തിന്റെ വേര്‍പാടില്‍ മലയാളികളും തേങ്ങി.

യു.എ.ഇ.യെ ലോകത്തിന്റെ ഇഷ്ടയിടമാക്കി മാറ്റിയ ശൈഖ് ഖലീഫയുടെ വിയോഗവാര്‍ത്തയുണ്ടാക്കിയ ഞെട്ടലില്‍നിന്ന് പുറത്തുകടക്കാനാകാത്തവരില്‍ എല്ലാ രാജ്യങ്ങളില്‍നിന്നുള്ളവരും ഉള്‍പ്പെടും. ആ ശൂന്യതയെ അംഗീകരിക്കാന്‍ കഴിയാതെ മ്ലാനമായ മുഖത്തോടെ, പരസ്പരം സംസാരിക്കാന്‍ സാധിക്കാതെയിരിക്കുന്നവരായിരുന്നു യു.എ.ഇ.യുടെ വഴിയോരങ്ങളിലെ വെള്ളിയാഴ്ചത്തെ കാഴ്ച.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!