KSDLIVENEWS

Real news for everyone

മാസ്ക് നിര്‍ബന്ധമല്ല, വാക്സിനേഷനിലും ഇളവ്, കൊവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ച്‌ ഈ ഗള്‍ഫ് രാജ്യം

SHARE THIS ON

റിയാദ്: കൊവിഡിനെ തുടര്‍ന്ന് രാജ്യത്ത് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ പിന്‍വലിച്ച്‌ സൗദി അറേബ്യ. എല്ലാ മുന്‍കരുതലും പ്രതിരോധ നടപടികളും സൗദി ഒഴിവാക്കി. അടച്ചിട്ട ഇടങ്ങളില്‍ മാസ്ക് നിര്‍ബന്ധല്ല. ആഭ്യന്തര മന്ത്രാലയത്തെ ഉദ്ധരിച്ച്‌ ഔദ്യേഗിക വാര്‍ത്താ ഏജന്‍സിയായ എസ്.പി.എ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ മക്ക, മദീന പള്ളികളില്‍ മാസ്ക് ആവശ്യമാണ്. സ്ഥാപനങ്ങള്‍, വിനോദപരിപാടികള്‍, വിമാനങ്ങള്‍. പൊതുഗതാഗതം എന്നിവയില്‍ പ്രവേശിക്കുന്നതിന് ഇനി വാക്സിനേഷന്‍ തെളിവ് ആവശ്യമില്ല.

അതേസമയം പ്രതിരോധ നടപടികള്‍ തുടരാന്‍ ആഗ്രഹിക്കുന്ന ആശുപത്രികള്‍, പൊതുപരിപാടികള്‍, വിമാന സര്‍വീസുകള്‍, പൊതുഗതാഗതം എന്നിവയ്ക്ക് മാസ്ക് ധരിക്കണമെന്ന് ആവശ്യപ്പെടാം. സൗദി അറേബ്യ വിടാന്‍ ആഗ്രഹിക്കുന്ന പൗരന്‍മാര്‍ എട്ട് മാസത്തിന് ശേഷം മൂന്നാമത്തെ ബൂസ്റ്റര്‍ ഡോസ് എടുത്താല്‍ മതിയാകും. നേരത്തെ ഇത് മൂന്നുമാസമായിരുന്നു. പ്രതിരോധ കുത്തിവ‌യ്പില്‍ നിന്ന് ഒഴിവാക്കപ്പെട്ട പ്രത്യേക പ്രായത്തില്‍പ്പെട്ട ആളുകള്‍ക്ക് പുതിയ നിയന്ത്രണം ബാധകമല്ല.

മൂന്നാമത്തെ ബൂസ്റ്റര്‍ ഷോട്ട് എടുക്കാന്‍ ആളുകളെ പ്രോത്സാഹിപ്പിക്കുന്നത് തുടരുമെന്ന് മന്ത്രാലയം അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!