KSDLIVENEWS

Real news for everyone

മക്ക, മദീന, മസ്‌ജിദുല്‍ അഖ്‌സ: വിശുദ്ധ മസ്‌ജിദുകള്‍ ലക്ഷ്യമാക്കി സൈക്കിളില്‍ യാത്ര തിരിച്ച ഇന്തോനേഷ്യന്‍ പൗരന്‍ വിശുദ്ധ മക്കയില്‍

SHARE THIS ON

ജിദ്ദ: ഏഴര മാസത്തെ യാത്രക്കൊടുവില്‍ മുഹമ്മദ് ഫൗസാന്‍ ഒടുവില്‍ വിശുദ്ധ ഭൂമിയിലെത്തി. ഹജ്ജിന്റെ ആത്മീയ യാത്ര, ഏഴര മാസത്തിലേറെയായി സൈക്കിള്‍ ചവിട്ടിയാണ് പൂര്‍ത്തിയാക്കിയത്.

ഇന്തോനേഷ്യയില്‍ നിന്ന് സഊദി അറേബ്യയിലേക്കുള്ള വഴിയില്‍ ഏകദേശം 5,000 കിലോമീറ്റര്‍ സൈക്കിളില്‍ ശ്രമകരമായ യാത്ര നടത്തിയാണ് പുണ്യ ഭൂമിയില്‍ എത്തിയത്.

2021 നവംബര്‍ 4-ന് സെന്‍ട്രല്‍ ജാവയിലെ മഗെലാംഗില്‍ നിന്ന് യാത്ര തിരിച്ച യുവാവ് മക്കയിലെത്തിയ ശേഷം ഉംറ നിര്‍വഹിച്ചു. ഈ വര്‍ഷത്തെ ഹജ്ജില്‍ 100,051 തീര്‍ത്ഥാടകരെ അയക്കുന്ന ഏറ്റവും വലിയ മുസ്‌ലിം രാഷ്ട്രമായ ഇന്തോനേഷ്യയില്‍ നിന്നുള്ള മറ്റ് തീര്‍ത്ഥാടകരോടൊപ്പം മുഹമ്മദ് ഫൗസാനും ചേരും. സാധാരണക്കാര്‍ അസാധ്യമെന്ന് കരുതുന്ന കാര്യങ്ങള്‍ സര്‍വ്വശക്തനായ ദൈവം എങ്ങനെ സാധ്യമാക്കുന്നു എന്നതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് തന്റെ സൈക്കിള്‍ തീര്‍ത്ഥാടനമെന്ന് പ്രാദേശിക മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഫൗസാന്‍ പറഞ്ഞു.

വര്‍ഷങ്ങളുടെ കാത്തിരിപ്പ് കൂടാതെ ഹജ്ജ് നിര്‍വഹിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗം ഇതാണ് എന്ന് താന്‍ കരുതിയിരുന്നതായി മാസ്റ്റര്‍ ബിരുദധാരിയും അറബി ഭാഷയില്‍ നല്ല പ്രാവീണ്യവുമുള്ള ഫൗസാന്‍ പറഞ്ഞു. ‘സാധാരണയായി ഇന്തോനേഷ്യക്കാര്‍ക്ക് രജിസ്ട്രേഷനുശേഷം ഹജ്ജ് ചെയ്യാന്‍ 40 വര്‍ഷത്തോളം കാത്തിരിക്കേണ്ടി വരും. എന്നാല്‍ ഇസ്‌ലാമിന്റെ പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കാനും തീര്‍ത്ഥാടനം നടത്താനും ഞാന്‍ അക്ഷമനായിരുന്നു. അതിനാല്‍ അധ്യാപകനെന്ന നിലയില്‍ എന്റെ ശമ്ബളത്തില്‍ നിന്ന് പണം ലാഭിച്ച്‌ ഒരുക്കങ്ങള്‍ ആരംഭിക്കുകയായിരുന്നുവെന്ന് കിഴക്കന്‍ ഇന്തോനേഷ്യയിലെ സൗത്ത് സുലാവിസി പ്രവിശ്യയിലെ മകാസര്‍ സര്‍വകലാശാലയില്‍ നിന്ന് അറബി ഭാഷയിലും ഇസ്‌ലാമിക പഠനത്തിലും ബിരുദം നേടിയ ശേഷം ഫൗസാന്‍ ഇസ്‌ലാമിക, ഖുര്‍ആന്‍ ഖുര്‍ആന്‍ മനഃപാഠ അധ്യാപകനായി പ്രവര്‍ത്തിക്കുന്ന ഫൗസാന്‍ പറഞ്ഞു.

ആദ്യ ലക്ഷ്യസ്ഥാനം ജന്മനാട്ടില്‍ നിന്ന് ഏകദേശം 500 കിലോമീറ്റര്‍ അകലെയുള്ള ജക്കാര്‍ത്ത ആയിരുന്നു. പിന്നീട് ബന്ദനിലേക്ക് യാത്ര ചെയ്തു, അവിടെ നിന്ന് സുമാത്ര ദ്വീപിലേക്ക് ഒരു കടത്തുവള്ളത്തില്‍ യാത്രയായി, ജാംബി പ്രവിശ്യയിലൂടെ കടന്ന് ബതാങ് ദ്വീപില്‍ എത്തി, തുടര്‍ന്ന് കടത്തുവള്ളത്തില്‍ സിംഗപ്പൂരിലെത്തി. തായ്‌ലന്‍ഡിലൂടെയുള്ള സൈക്കിള്‍ യാത്രക്ക് ശേഷം മ്യാന്‍മറിലേക്കുള്ള യാത്രാനുമതി ലഭിക്കാന്‍ ഏറെ ബുദ്ധിമുട്ട് നേരിട്ടതായി അദ്ദേഹം പറഞ്ഞു. മ്യാന്‍മറിലേക്കുള്ള പ്രവേശന വിസ ലഭിക്കാനുള്ള എന്റെ എല്ലാ ശ്രമങ്ങളും പാഴായതോടെ യാത്ര നിര്‍ത്താന്‍ വരെ നിര്‍ബന്ധിതനായി. സൈക്കിളില്‍ ഏകദേശം 4,000 കിലോമീറ്റര്‍ പിന്നിട്ട ശേഷം തായ്‌ലന്‍ഡിലെ സൈക്ലിംഗ് യാത്ര ദുഷ്‌കരമായതിനെ തുടര്‍ന്ന് മെയ് 26 ന് ബാങ്കോക്കില്‍ നിന്ന് റിയാദിലേക്ക് വിമാനത്തില്‍ വരികയായിരുന്നു.

റിയാദിലെത്തിയ അദ്ദേഹത്തെ ഇന്തോനേഷ്യന്‍ അംബാസഡര്‍ അബ്ദുല്‍ അസീസ് അഹ്മദും ഡെപ്യൂട്ടി ചീഫ് ഓഫ് മിഷനും ചാര്‍ജുമായ ആരിഫ് ഹിദായത്തും ചേര്‍ന്ന് സ്വീകരിച്ചു. റിയാദില്‍ നിന്ന് 900 കിലോമീറ്ററോളം സൈക്കിള്‍ ചവിട്ടി മക്കയിലെത്താന്‍ ഒരാഴ്ച എടുത്തു. അവിടെ നിന്ന് സൈക്കിള്‍ ചവിട്ടി ജിദ്ദയിലെത്തി, ഇന്തോനേഷ്യന്‍ കോണ്‍സുലേറ്റ് ജനറലില്‍ എത്തിയ അദ്ദേഹത്തെ ഇന്തോനേഷ്യന്‍ കോണ്‍സല്‍ ജനറല്‍ എക്കോ ഹാര്‍ട്ടോണോയും മറ്റ് കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരും സ്വീകരിച്ചു. ഹജ്ജിനു ശേഷം ഇസ്‌ലാമിലെ മൂന്നാമത്തെ വിശുദ്ധ ദേവാലയമായ അഖ്‌സ മസ്ജിദ് സന്ദര്‍ശിക്കുകയാണ് ലക്‌ഷ്യം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!