പുതിയ എമിറേറ്റ്സ് ഐഡിയിലേക്ക് മാറാന്‍ വിവരങ്ങള്‍ ഓണ്‍ലൈന്‍ ആയി നല്‍കാം

ദുബായ്: പുതിയ മാറ്റങ്ങളോടെയുള്ള എമിറേറ്റ്സ് ഐഡിയിലേക്കു മാറാൻ ഓണ്‍ലൈനായി വിവരങ്ങള്‍ നല്‍കാമെന്നു ദുബായ് കോടതി.
കോടതി നടപടികള്‍ വേഗത്തിലാക്കാൻ ഇത്തരത്തിലുള്ള മാറ്റം സഹായിക്കും.
https://icp.gov.ae/service/@UAEICP എന്ന ലിങ്ക് വഴിയാണ് വിവരങ്ങള്‍ ചേര്‍ക്കേണ്ടത്. എമിറേറ്റ്സ് ഐഡിയുടെ ഡിസൈനില്‍ മാറ്റങ്ങള്‍ വരുത്തി. ഐഡിയുടെ മുകളില്‍ ഇടതു ഭാഗത്താണ് ചിത്രം. വലതു വശത്ത് റസിഡന്റിന്റെ വിവരങ്ങള്‍ അറിയാൻ ക്യുആര്‍ കോഡ്. ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ പേര് കാര്‍ഡിനു താഴെ ഇടതുഭാഗത്തായി രേഖപ്പെടുത്തും. ഐഡിയുടെ പുതുക്കല്‍ തുകയിലും വര്‍ധനയുണ്ട്. 365 ദിര്‍ഹമാണ് എമിറേറ്റ്സ് ഐഡിയുടെ ചാര്‍ജ്.

