KSDLIVENEWS

Real news for everyone

ഇന്ത്യയിലേക്ക് എമിറേറ്റ്‌സ് എയർലൈൻസി ന്റെ പ്രീമിയം ഇക്കണോമി ക്ലാസ് സേവനം

SHARE THIS ON

ദുബായ് : ഇന്ത്യയിലേക്ക് ദുബായിൽനിന്ന് പുതിയ പ്രീമിയം ഇക്കണോമി സർവീസ് പ്രഖ്യാപിച്ച് എമിറേറ്റ്‌സ് എയർലൈൻസ്. ഒക്ടോബർ 29 മുതൽ മുംബൈ, ബംഗളൂരു എന്നീ നഗരങ്ങളിലേക്കാണ് പുതിയ സർവീസ് പ്രഖ്യാപിച്ചിരിക്കുന്നത്. പുതിയ എ380 വിമാനങ്ങളായിരിക്കും പ്രീമിയം ഇക്കണോമി സർവീസുകൾക്ക് ഉപയോഗിക്കുന്നത്. ഒക്ടോബർ 29 മുതലുള്ള യാത്രകൾക്കായി ഇപ്പോൾ മുതൽ ടിക്കറ്റുകൾ ബുക്ക് ചെയ്യാം. കൂടുതൽ അന്താരാഷ്ട്ര ലക്ഷ്യസ്ഥാനങ്ങളിലേക്ക് പ്രീമിയം ഇക്കണോമി സർവീസുകൾ ആരംഭിക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. ജൂലായിൽ ലോസ് ആഞ്ജലിസിലേക്കായിരിക്കും പ്രീമിയം ഇക്കണോമി സർവീസുകൾ ആരംഭിക്കുക. ഈ വർഷം അവസാനത്തോടെ 12 റൂട്ടുകളിലേക്ക് സർവീസ് വ്യാപിപ്പിക്കാനാണ് പദ്ധതി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!