KSDLIVENEWS

Real news for everyone

മന്ത്രി വീണ ജോര്‍ജിന് യാത്രാനുമതി നിഷേധിച്ചതിനെതിരെ പ്രതിപക്ഷം; കേന്ദ്ര നടപടിയോട് യോജിക്കാനാവില്ല -വി.ഡി. സതീശൻ

SHARE THIS ON

എറണാകുളം: തീപിടിത്തമുണ്ടായ കുവൈത്തിലേക്ക് ആരോഗ്യ മന്ത്രി വീണ ജോർജിന് യാത്രാനുമതി നിഷേധിച്ച കേന്ദ്രസർക്കാർ നടപടിയിൽ രൂക്ഷ വിമർശനവുമായി പ്രതിപക്ഷം. കേന്ദ്ര സർക്കാറിന്‍റെ നടപടി ദൗർഭാഗ്യകരമെന്നും യോജിക്കാൻ സാധിക്കില്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. കേന്ദ്രത്തിന്‍റെ ഭാഗത്ത് നിന്ന് തെറ്റായ സന്ദേശമാണ് നൽകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

വിദേശ രാജ്യങ്ങളിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകുമ്പോൾ കേന്ദ്ര, സംസ്ഥാന പ്രതിനിധികൾ അവിടെ ഉണ്ടാവുക എന്നത് പ്രധാന കാര്യമാണ്. കേന്ദ്ര സർക്കാറിന്‍റെ പ്രതിനിധി നേരത്തെ കുവൈത്തിലേക്ക് പോയിരുന്നു. സംസ്ഥാന പ്രതിനിധിയുണ്ടെങ്കിൽ മലയാളി സംഘടനകളെ ഏകോപിപ്പിച്ച് കുറേകൂടി കാര്യങ്ങൾ ചെയ്യാൻ സാധിച്ചേനെ.

സംസ്ഥാന പ്രതിനിധി പോകാൻ തീരുമാനിച്ചപ്പോൾ ഒരു മണിക്കൂറിനകം പൊളിറ്റിക്കൽ ക്ലീയറൻസ് നൽകേണ്ടതായിരുന്നുവെന്നും വി.ഡി. സതീശൻ മാധ്യമങ്ങളോട് പറഞ്ഞു.

error: Content is protected !!