ആശ്വാസം ; കോവിഡ് മരണവും കുറയുന്നു, രാജ്യത്ത് 24 മണിക്കൂറിനിടെ 38,792 പേർക്ക് കോവിഡ്; 624 മരണം
ചികിത്സയിലുള്ളവര്‍ നാലുലക്ഷത്തിലേക്ക്

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം കുറയുന്നു. ഇന്നലെ 38,792 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ രോഗബാധിതരുടെ ആകെ എണ്ണം 3,09,46,074 ആയി ഉയര്‍ന്നു. കഴിഞ്ഞ മണിക്കൂറുകളില്‍ 624 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ മരണസംഖ്യ 4,11,408 ആയി ഉയര്‍ന്നതായി കേന്ദ്ര സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.
ഇന്നലെ 41,000 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ രോഗമുക്തരുടെ ആകെ എണ്ണം 3,01,04,720 ആയി ഉയര്‍ന്നു. നിലവില്‍ 4,29,946 പേര്‍ മാത്രമാണ് രാജ്യത്ത് ചികിത്സയില്‍ കഴിയുന്നത്.
വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണം 39 കോടിയിലേക്ക് അടുക്കുകയാണ്. 38,76,97,935 ആയി ഉയര്‍ന്നതായി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു