ജി.എച്ച്.എസ്.എസ് ചെർക്കള സെൻട്രൽ ബഷീർ അനുസ്മരണവും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും പ്രശസ്ത കവിയും ചലച്ചിത്ര നടനുമായ ദിവാകരൻ വിഷ്ണുമംഗലം നിർവഹിച്ചു

ചെർക്കള: ജിഎച്ച്എസ്എസ് ചെർക്കള സെൻട്രൽ ബഷീർ അനുസ്മരണവും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും പ്രശസ്ത കവിയും ചലച്ചിത്ര നടനുമായ ദിവാകരൻ വിഷ്ണുമംഗലം നിർവഹിച്ചു.ആറാം ക്ലാസിലെ മലയാള പാഠപുസ്തകത്തിൽ അദ്ദേഹം എഴുതിയ കൊയക്കട്ട എന്ന കവിതയുടെ അവതരണം കുട്ടികൾക്ക് ആസ്വാദ്യകരമായി.സ്കൂളിലെ ഓഫീസ് സ്റ്റാഫ് സംഗീത് നേതൃത്വം നൽകിയ സംഗീതവിരുന്ന് വിദ്യാർത്ഥികളെ സംഗീത സാന്ദ്രമാക്കി.പിടിഎ വൈസ് പ്രസിഡന്റ് നാസർ ധന്യവാദ് അധ്യക്ഷത വഹിച്ച പരിപാടിയിൽ പ്രിൻസിപ്പൽ വിനോദ് കുമാർ സ്വാഗത ഭാഷണം നിർവഹിച്ചു.ഹെഡ്മാസ്റ്റർ മുഹമ്മദലി സർ ,സീനിയർ അസിസ്റ്റൻറ് ഷമീർ തെക്കിൽ,പ്രൈമറി ഇൻ ചാർജ് രാജേഷ് പാടി എന്നിവർ പരിപാടിക്ക് ആശംസകൾ നേർന്നു.പ്രൈമറി എസ് ആർ ജി അഭിലാഷ് സാർ നന്ദി പറഞ്ഞു.മറ്റു അധ്യാപകർ,പിടിഎ ഭാരവാഹികൾ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
