എസ്.കെ.എസ്.ബി.വി ചെങ്കള റെയ്ഞ്ച് തല മുഅല്ലിം ഡേ ദിനാചരണം ഉദ്ഘാടനം ചെയ്തു

ചെങ്കള: സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ സെൻട്രൽ കൗൺസിലിൻ്റെ ആഭിമുഖ്യത്തിൽ വർഷംതോറും നടക്കുന്ന മുഅല്ലിം ഡേയുടെയും ഭാഗമായി ചെങ്കള റെയ്ഞ്ച് തല ഉദ്ഘാടനം ചെങ്കള ദാറുസ്സലാം സെക്കണ്ടറി മദ്റസയിൽ വെച്ച് നടന്നു.
എസ്. കെ. ജെ.എം ചെങ്കള റെയ്ഞ്ച് പ്രസിഡന്റ് സ്വാലിഹ് ഫൈസി ഉദ്ഘാടനം നിർവഹിച്ചു. എസ്. കെ. എസ്. ബി. വി. ചെങ്കള റെയ്ഞ്ച് ചെയർമാൻ ഹാഫിള് ദാരിമി അധ്യക്ഷത വഹിച്ചു.
സെക്രട്ടറി മുജ്തബ ശമീൽ സ്വാഗതം പറഞ്ഞു. മുഖ്യപ്രഭാഷണം എസ്. കെ. ജെ. എം ചെങ്കള റെയ്ഞ്ച് സെക്രട്ടറി ഹാരിസ് ദാരിമി നിർവഹിച്ചു. മഹല്ല് ഖത്തീബ് സുഹൈൽ ഫൈസി അൽ മുർശിദി,അബൂബക്കർ മൗലവി നാരംപാടി, സാബിത് ഹുദവി, എന്നിവർ ആശംസ പറഞ്ഞു. നഈമുദ്ധീൻ, നബീൽ ബദ്രിയ,അൽഫാസ്,ശാമിൽ, അഫ്റാസ്,തുടങ്ങിയവർ സംബന്ധിച്ചു.