എസ് ഡി പി ഐ പ്രവർത്തകർ പഞ്ചായത്ത് ഓഫീസ് ശുചീകരിച്ചു ; പഞ്ചായത്ത് പ്രസിഡന്റിനെതിരെ നടപടിയെടുത്ത് മുസ്‌ലിം ലീഗ്
വേളം: വേളം പഞ്ചായത്ത് ഓഫീസ് ശുചീകരണത്തിന് വേണ്ടി എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ക്ക് വിട്ടുകൊടുത്തതിന്ന് പഞ്ചായത്ത് പ്രസിഡണ്ടിനെതിരെ നടപടിയെടുത്ത് മുസ്‌ലിം ലീഗ്. വേളം പഞ്ചായത്ത് പ്രസിഡണ്ട് വി.കെ അബ്ദുള്ളയ്‌ക്കെതിരെയാണ് പാര്‍ട്ടി നടപടിയെടുത്തത്. സമ്പൂർണ അടച്ചിടൽ ദിവസം എസ് ഡി പി ഐ പഞ്ചായത്ത് ഓഫീസ് ശുചീകരിക്കുകയായിരുന്നു.
വി.കെ അബ്ദുള്ള രണ്ടാഴ്ചത്തേക്ക് നിര്‍ബന്ധിത അവധിയില്‍ പോകാണമെന്ന്നാണ് മുസ്ലിം ലീഗ് നിര്‍ദേശിച്ചത്. എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ പഞ്ചായത്ത് ഓഫീസ് ശുചീകരിക്കുന്ന അവസ്ഥയുണ്ടാക്കിയതിനെതിരെ യൂത്ത് ലീഗിലും പ്രതിഷേധം ഉയര്‍ന്നിരുന്നു. എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ ശുചീകരിച്ചതാണ് മുസ്ലിം ലീഗിനെ ചൊടിപ്പിച്ചത്.
ഇതിന്നെ തുടർന്ന് പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മറ്റി പഞ്ചായത്ത് പ്രസിഡന്റ വി.കെ അബ്ദുള്ളയ്ക് നോട്ടീസ് നല്‍കുകയും , നോട്ടീസിന് ലഭിച്ച മറുപടിയുടെ ഭാഗമായി നടപടി സ്വീകരിക്കുകയായിരുന്നു. തന്റെ ഭാഗത്ത് നിന്ന് ജാഗ്രതക്കുറവുണ്ടായതായി വി.കെ അബ്ദുള്ള സമ്മതിക്കുകയും ചെയ്തു