KSDLIVENEWS

Real news for everyone

യു.എ.ഇ. യിലെ ഇന്ത്യൻ ജനസംഖ്യ 35.54 ലക്ഷം

SHARE THIS ON

ദുബായ് : യു.എ.ഇ. യിലെ ഇന്ത്യൻ പ്രവാസികളുടെ എണ്ണത്തിൽ വർധന. യു.എ.ഇ. ഇന്ത്യക്കാരുടെ എണ്ണത്തിൽ മുൻ വർഷത്തെയപേക്ഷിച്ച് 1.34 ലക്ഷമാണ് വർധന. ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി വി. മുരളീധരനാണ് ഏറ്റവും പുതിയകണക്കുകൾ പുറത്തുവിട്ടത്. 2022- ൽ 34.19 ലക്ഷം ഇന്ത്യക്കാരായിരുന്നു യു.എ.ഇ. യിലുണ്ടായിരുന്നത്. ഏറ്റവുംകൂടുതൽ ഇന്ത്യൻ പ്രവാസികൾ ജോലിചെയ്യുന്ന രാജ്യമായും യു.എ.ഇ. മാറി. വിദേശത്ത് ജോലിതേടുന്ന ഇന്ത്യക്കാരുടെ ഏറ്റവും പ്രിയപ്പെട്ടസ്ഥലമായി യു.എ.ഇ. തുടരുകയാണ്. അതേസമയം യു.എ.ഇ., സൗദി അറേബ്യ, കുവൈത്ത്‌, ഖത്തർ, ഒമാൻ എന്നിവിടങ്ങളിൽ മാത്രമായുള്ള ഇന്ത്യക്കാരുടെ എണ്ണം 79.32 ലക്ഷമാണ്. പ്രവാസി ഇന്ത്യക്കാരുടെ വർധനയെത്തുടർന്ന് അവരുടെ ആവശ്യങ്ങൾ നിറവേറ്റാൻ ദുബായ്, റിയാദ്, ജിദ്ദ, ക്വാലാലംപുർ എന്നിവിടങ്ങളിൽ വിദേശ ഇന്ത്യൻ സഹായകേന്ദ്രങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. അതേസമയം ഈ വർഷം ജനുവരി വരെയുള്ള കണക്കുപ്രകാരം ഒരു കോടിക്ക് മുകളിലാണ് (10,399,717 കോടി) യു.എ.ഇ. യിലെ ആകെജനസംഖ്യ. മുൻവർഷത്തെ അപേക്ഷിച്ച് 0.82 ശതമാനമാണ് വർധന. ഇതിൽ ദുബായിലെ മാത്രം ജനസംഖ്യ 36.1 ലക്ഷമാണ്. അബുദാബി- 1,56,7000, ഷാർജ- 1,83,1000, അജ്മാൻ- 50,4846, റാസൽഖൈമ- 34,5000, ഫുജൈറ- 2,56256, ഉമ്മുൽഖുവൈൻ- 49,159 എന്നിങ്ങനെയാണ് മറ്റ് എമിറേറ്റുകളിലെ കണക്ക്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!