KSDLIVENEWS

Real news for everyone

ഇന്നും വ്യാപകമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ മഴ മുന്നറിയിപ്പ്, രണ്ടിടത്ത് ഓറഞ്ച് അലര്‍ട്ട്

SHARE THIS ON

തിരുവനന്തപുരം: സംസ്ഥാനത്ത്, പ്രത്യേകിച്ച് മലയോര പ്രദേശങ്ങളില്‍ മഴ ശക്തമായി. 17-വരെ കനത്ത മഴതുടരാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പുനല്‍കി. തീവ്രമഴ പ്രതീക്ഷിക്കുന്നതിനാല്‍ എറണാകുളത്തും തൃശ്ശൂരും ബുധനാഴ്ച ഓറഞ്ച് മുന്നറിയിപ്പ് നല്‍കി. വ്യാഴാഴ്ച ഇടുക്കിക്കും ഓറഞ്ച് മുന്നറിയിപ്പാണ്.

ബുധനാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകള്‍ക്ക് മഞ്ഞമുന്നറിയിപ്പാണ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകള്‍ക്ക് വ്യാഴാഴ്ചയും മഞ്ഞമുന്നറിയിപ്പാണ്. തി ങ്കളാഴ്ച പുലര്‍ച്ചെവരെ പലേടത്തും കനത്ത മഴപെയ്തു. കണ്ണൂരിലെ അയ്യങ്കാവിലും (12 സെന്റീമീറ്റര്‍), പത്തനംതിട്ടയിലെ വെങ്കുറിഞ്ഞി (10 സെ.മീ.), റാന്നി (9 സെ.മീ.), കൊല്ലത്തെ പുനലൂര്‍ (8 സെ.മീ.) എന്നിവിടങ്ങളിലാണ് കൂടുതല്‍ പെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!