വാട്‌സ് ആപ്പ് ഓഡിയോ സന്ദേശത്തെച്ചൊല്ലി തർക്കം; മംഗളൂരുവിൽ യുവാവിനെ സുഹൃത്തുക്കൾ കൊലപ്പെടുത്തി

മംഗളൂരു: വാട്സ് ആപ്പ് ഓഡിയോ സന്ദേശവുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് മൂന്നുപേർ ചേർന്ന് സുഹൃത്തിനെ കൊലപ്പെടുത്തി. ഉഡുപ്പി പൊലീസ് സ്റ്റേഷൻ പരിധിയിലെ സുബ്രഹ്മണ്യനഗരയിലെ പുത്തൂരിൽ പെയിന്ററായി ജോലി ചെയ്യുന്ന വിനയ് ദേവഡിഗയാണ് (35) കൊല്ലപ്പെട്ടത്. സുഹൃത്തുക്കളായ അജിത്ത് (28), അക്ഷേന്ദ്ര (34) പ്രദീപ ്(32) എന്നിവരാണ് കേസിലെ പ്രതികൾ.
അക്ഷേന്ദ്രയും ജീവൻ എന്ന മറ്റൊരാളും ഉൾപ്പെടുന്ന ഒരു ഓഡിയോ ക്ലിപ്പ് വിനയ് പങ്കുവെക്കുകയും വൈറലാവുകയും ചെയ്തതിന്റെ പ്രതികാരമാണ് കൊലയെന്നാണ് പ്രാഥമിക വിവരം. ചൊവ്വാഴ്ച രാത്രി വിനയിന്റെ വീട്ടിൽ അതിക്രമിച്ചു കയറിയ പ്രതികൾ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന് ശേഷം പ്രതികൾ സ്‌കൂട്ടറിൽ രക്ഷപ്പെട്ടു. ഇവർക്കായി തിരച്ചിൽ പുരോഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു