KSDLIVENEWS

Real news for everyone

ചെമ്മനാട് ഗവ.ഹയർസെക്കൻഡറി സ്കൂളിനു പുതുതായി നിർമിച്ചഇരുനിലക്കെട്ടിടവും സ്റ്റേജ് കം പവിലിയനും ഉദ്ഘാടനത്തിനൊരുങ്ങി

SHARE THIS ON

പരവനടുക്കം: ചെമ്മനാട് ഗവ.ഹയർസെക്കൻഡറി സ്കൂളിനു പുതുതായി നിർമിച്ച ഇരുനില  കെട്ടിടവും  സ്റ്റേജ് കം പവിലിയനും  ഉദ്ഘാടനത്തിനൊരുങ്ങി.  പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം, വിദ്യാകിരണം പദ്ധതികളിൽ ഉൾപ്പെടുത്തി  സംസ്ഥാന സർക്കാർ  കിഫ്ബി ഫണ്ടിൽ നിന്ന് അനുവദിച്ച 3.9 കോടി രൂപ ചെലവഴിച്ചാണ് ഇരു നില കെട്ടിടവും സ്റ്റേജ് കം പവലിയനും  നിർമിച്ചത്. 12 ക്ലാസ് മുറികളോടെ കൂടിയ കെട്ടിടത്തിൽ ഇരുനിലകളിലുമായി ശുചിമുറികളുണ്ട്. അഞ്ഞൂറിലേറെ പേർക്കിരിക്കാവുന്ന പവിലിയനും സ്റ്റേജും ഗ്രീൻറൂം സൗകര്യവുമുണ്ട്.

സ്ഥിരമായി പവിലിയൻ സൗകര്യമില്ലാത്തതിനാൽ നിലവിൽ കലോത്സവങ്ങൾ, മറ്റു പരിപാടികൾ നടത്തുന്നതിനുമായി  വാടക സാധനങ്ങൾ എത്തിച്ചാണു  സംവിധാനം ഒരുക്കിയിരുന്നത്.  സ്റ്റേജ് കം പവിലിയൻ സൗകര്യമായതോടെ ഇതു പരിഹാരമാകും. ഇതിനു പുറമേ നിലവിൽ മൈതാനത്ത് നടത്തിയിരുന്ന അസംബ്ലി ഇനി മുതൽ പവിലിയനിലാകും നടത്തുക. യുപി, ഹൈസ്കൂൾ, ഹയർസെക്കൻഡറി വിഭാഗത്തിനായി 10 കെട്ടിടങ്ങളാണ് നിലവിലുള്ളത്. ഇതിൽ ഏറെ വർഷം പഴക്കമുള്ള കെട്ടിടങ്ങളുണ്ട്.

പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യുന്നതോടെ പഴയ കെട്ടിടങ്ങളിലെ ചില ക്ലാസ് മുറികൾ  ഇനി മുതൽ പുതിയ കെട്ടിടത്തിലേക്കു മാറ്റിയേക്കും. കാസർകോട് വിദ്യാഭ്യാസ ജില്ലയിലെ പാഠ്യ പാഠ്യേതര മേഖലകളിൽ മികവാർന്ന പ്രവർത്തനം നടക്കുന്ന ഈ വിദ്യാലയത്തിൽ ആധുനിക രീതിയിലുള്ള പാചകപ്പുരയും ഭക്ഷണശാലയും വിദ്യാർഥികളുടെ  ഐടി പഠന പ്രവർത്തനങ്ങൾക്കു  ആവശ്യമായ കുറവുള്ള ലാപ്ടോപുകളുടെ എണ്ണം പരിഹരിക്കണമെന്നു ആവശ്യപ്പെട്ട് നിവേദനവും സ്കൂൾ അധികൃതർ നൽകിയിട്ടുണ്ട്.

16നു 2ന് സി.എച്ച്.കുഞ്ഞമ്പു എംഎൽഎ കെട്ടിടം ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ അധ്യക്ഷത വഹിക്കും. പ്രസിഡന്റ്   പ്രസിഡന്റ്  കെ.ഹരിശ്ചന്ദ്രൻ, പ്രിൻസിപ്പൽ ജി.കെ.ബീന, പ്രാനാധ്യാപിക  പി.ടി.മിനിതോമസ് എന്നിവരുടെ നേതൃത്വത്തിലുള്ള പിടിഎ കമ്മിറ്റിയാണ്  ഉദ്ഘാടന പരിപാടിയുടെ പ്രവർത്തനങ്ങൾക്കായി നേതൃത്വം നൽകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!