KSDLIVENEWS

Real news for everyone

മന്ത്രി കെ ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് യുവജന സംഘടനകളുടെ സെക്രട്ടേറിയറ്റ് മാര്‍ച്ച് ഇന്ന് ;
ജലീൽ മുഖ്യമന്ത്രിയെ കണ്ടേക്കും :

SHARE THIS ON

തിരുവനന്തപുരം: മന്ത്രി കെ ടി ജലീല്‍ ഇന്ന് മുഖ്യമന്ത്രിയെ കണ്ടേക്കും. സ്വര്‍ണക്കടത്ത് കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ചോദ്യം ചെയ്യലിന് ശേഷം കഴിഞ്ഞ ദിവസം രാത്രിയാണ് അദ്ദേഹം തലസ്ഥാനത്തെത്തിയത്. മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യുവജനസംഘടനകള്‍ ഇന്ന് സെക്രട്ടേറിയറ്റ് മാര്‍ച്ച്‌ പ്രഖ്യാപിച്ചിട്ടുണ്ട്.

രണ്ടുദിവസത്തിന്റെ ഇടവേളക്ക് ശേഷം തലസ്ഥാനത്തേക്ക് തിരിച്ച മന്ത്രി ജലീലിന് വഴിനീളെ നേരിടേണ്ടിവന്നത് കനത്ത പ്രതിഷേധമാണ്. യൂത്ത്കോണ്‍ഗ്രസിന്റെയും, യുവമോര്‍ച്ചയുടേയും പ്രവര്‍ത്തകര്‍ വഴിയില്‍ പലയിടത്തും കാത്തുനിന്ന് കരിങ്കൊടിവീശി. പ്രതിഷേധക്കാരെ ബലം പ്രയോഗിച്ചാണ് പൊലീസ് തടഞ്ഞത്.


നേരത്തേ, വീടിനു മുന്നില്‍ ബിജെപി പ്രവര്‍ത്തകര്‍ മന്ത്രിയെ കരിങ്കൊടി കാണിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!