KSDLIVENEWS

Real news for everyone

ലൈഫ് മിഷൻ പദ്ധതി ബന്ധപ്പെട്ടുള്ള ഉയർന്ന വിവാദങ്ങൾക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി
” ഒരു ദിവസത്തെ വാർത്ത കണ്ട് ജനം മാറി ചിന്തിക്കില്ല ” ;

SHARE THIS ON

പത്തനംതിട്ട: കോന്നി മെഡിക്കല്‍ കോളേജ് ഉദ്ഘാടന ചടങ്ങിനിടെ ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. ലൈഫ് മിഷന്‍ പദ്ധതിയിലൂടെ നിരവധി വീടുകള്‍ പൂര്‍ത്തിയാക്കി. ജനങ്ങള്‍ ആഗ്രഹിക്കുന്നത് നടക്കാന്‍ പാടില്ല എന്ന് ചിലര്‍ വിചാരിക്കുന്നു. ശരിയായ കാര്യങ്ങള്‍ നാടിന് മുന്നില്‍ അവതരിപ്പിക്കാന്‍ സമ്മതിക്കില്ലെന്ന മാനസിക അവസ്ഥയുള്ള ചിലരുണ്ട്. അത്തരക്കാരാണ് വിവാദം ഉണ്ടാക്കുന്നത്. ഒരു ദിവസത്തെ വാര്‍ത്ത കണ്ട് ജനം മാറി ചിന്തിക്കില്ലെന്ന് മനസിലാക്കണം. ജനങ്ങള്‍ കാര്യങ്ങള്‍ വിലയിരുത്തുന്നത് അവരുടെ അനുഭവങ്ങളുടെ അടിസ്ഥാനത്തിലാണെന്ന് വിവാദമുണ്ടാക്കുന്നവര്‍ തിരിച്ചറിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു. നേട്ടങ്ങളെ കരിവാരിത്തേക്കാന്‍ ബോധപൂര്‍വ്വം ശ്രമങ്ങള്‍ നടക്കുകയാണ്. ഇത് നെറികേടിന്‍റെ ഭാഗമാണ്. കോന്നി മെഡിക്കല്‍ കോളേജ് ഉദ്ഘാടന ചടങ്ങ് ബഹിഷ്കരിച്ച യുഡിഎഫിനെയും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. നാലര വര്‍ഷം കൊണ്ട് കേരളത്തിലെ ആരോഗ്യ മേഖലയ്ക്ക് വലിയ വളര്‍ച്ച ഉണ്ടായി. ആശുപത്രികളെല്ലാം മെച്ചപ്പെട്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കി ഫ്ബി ഫണ്ട് ഉപയോഗിച്ച്‌ മെഡിക്കല്‍ കേളജിന്റെ രണ്ടാം ഘട പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

റിപ്പോര്‍ട്ട് അവതരണം വേണ്ടെന്ന് നിര്‍ദ്ദേശിച്ച്‌ ഉദ്ഘാടന ചടങ്ങിലും മുഖ്യമന്ത്രിയുടെ ഇടപെടല്‍ ഉണ്ടായി. റിപ്പോര്‍ട്ട് അവതരണത്തിന് ക്ഷണിച്ചപ്പോഴാണ് അത് വേണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞത്. ഉദ്ഘാചന ചടങ്ങ് കഴിഞ്ഞ് മുഖ്യമന്ത്രി സംസാരിച്ച്‌ അവസാനിപ്പിച്ച ശേഷമാണ് പിന്നീട് കളക്ടര്‍ റിപ്പോര്ട്ട് അവതരിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!