KSDLIVENEWS

Real news for everyone

സീസറിന്റെ ഭാര്യ സംശയത്തിന് അതീതയായിരിക്കണം : വിശദീകരണവുമായി ജി . സുധാകരൻ

SHARE THIS ON

ആലപ്പുഴ: വിവാദപ്രസ്‌താവനയില്‍ വിശദീകരണവുമായി മന്ത്രി ജി. സുധാകരന്‍. സീസറിന്റെ ഭാര്യ സംശയത്തിന് അതീതയായിരിക്കണമെന്നും ഇവിടെ സംശയത്തിന് അതീതയാണെന്നുമായിരുന്നു മന്ത്രി പറഞ്ഞത്. ഇത് തണ്ണീര്‍മുക്കം പഞ്ചായത്തിലെ സ്വീകരണ പരിപാടിയില്‍, പഞ്ചായത്ത് പ്രസിഡന്റിന്റെ പ്രവര്‍ത്തനങ്ങളെ പ്രശംസിക്കുന്നതിനിടയിലാണ് പറഞ്ഞതെന്നും ഇതിന് സംസ്ഥാന രാഷ്ട്രീയവുമായി ഒരു ബന്ധവുമില്ലെന്നും മന്ത്രി വ്യക്തമാക്കി.

പ്രസംഗത്തിലെ ചില വാചകങ്ങള്‍ മാത്രം അടര്‍ത്തിയെടുത്ത് മറ്റൊരു സന്ദര്‍ഭവുമായി ബന്ധിപ്പിച്ച്‌ വാര്‍ത്തയാക്കിയത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. സുതാര്യമായി വികസനപ്രവര്‍ത്തനങ്ങള്‍ നടത്തിയതുകൊണ്ടു മാത്രം കാര്യമില്ല, അതു സുതാര്യമാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തുകയും വേണം. തണ്ണീര്‍മുക്കം പഞ്ചായത്ത് പ്രസിഡന്റ് പി.എസ്.ജ്യോതിസ് ഇക്കാര്യങ്ങള്‍ കൃത്യമായി കൈകാര്യം ചെയ്യുന്നുണ്ടെന്ന് സൂചിപ്പിക്കാനാണ് പ്രസംഗം നടത്തിയതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!