കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി പൂർണ്ണമായും കോവിഡ് ആശുപത്രിയാക്കാൻ ജില്ലാ തല കൊറോണ കോർ കമ്മിറ്റിയിൽ നിർദ്ദേശം

കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി പൂർണ്ണമായും കോവിഡ് ആശുപത്രിയാക്കി മാറ്റുതിനുള്ള പ്രോപ്പോസൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ എ വി രാംദാസ് ( ആരോഗ്യം ) ജില്ലാതല കോറോണ കോർകമ്മിറ്റി യോഗത്തിൽ അവതരിപ്പിച്ചു . ഇതിനായി ജില്ലാ ആശുപത്രിയിലെ കേസുകൾ നീലേശ്വരം , പെരിയ എിവിടങ്ങളിലെ ആശുപത്രിയിലേക്ക് മാറ്റാവുതാണ് ഡി എം ഒ അറിയിച്ചു . എന്നാൽ പ്രസവ ചികിത്സാ വിഭാഗത്തിന്റെ പ്രവർത്തനത്തിന് ഓപ്പറേഷൻ തിയേറ്ററോടു കൂടിയ ഒരു ആശുപത്രി കണ്ടെത്തേണ്ടതുണ്ട് . ഈ ആവിശ്യത്തിനായി സഞ്ജീവനി ആശുപത്രിയുടെ ഓപ്പറേഷൻ തിയേറ്റർ അടക്കം ഒരു ഭാഗം ലഭ്യമാവുമോയെ് പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ കളക്ടർ ഡോ ഡി സജിത് ബാബു ഡി എം ഒ ചുമതലപ്പെടുത്തി . കണ്ടെയ്ൻമെന്റ് സോൺ അല്ലാത്ത എല്ലാ സ്ഥലങ്ങളിലും ഓട്ടോ – ടാക്സി സ്റ്റാൻഡുകൾ പ്രവർത്തിക്കാൻ അനുമതി നൽകിയിട്ടുള്ളതായി വീഡിയോ കോൺഫറൻസിങ് വഴി സംഘടിപ്പിച്ച ജില്ലാതല കൊറോണ കോർ കമ്മിറ്റി യോഗത്തിൽ ജില്ലാ കളക്ടർ ഡോ ഡി സജിത് ബാബു അറിയിച്ചു . കർണ്ണാടകയിൽ നിന്ന് കേരളത്തിലെ പ്രദേശത്ത് പ്രവേശിച്ച് കർണ്ണാടകയിലേക്ക് തന്നെ പോകുന്ന ബസുകൾക്ക് അനുമതി നൽകുമെന്ന് കളക്ടർ യോഗത്തിൽ പറഞ്ഞു . എന്നാൽ ഈ ബസുകൾ ജില്ലയിലെ ഒരു സ്ഥലത്തും നിർത്താനും ആൾക്കാരെ കയറ്റാനോ ഇറക്കാനോ പാടില്ല . ജില്ലയിലെ കോവിഡ് നിയന്ത്രണം ഈ രീതിയിൽ തുടരുകയാണെങ്കിൽ , പത്താംതരം , പ്രവേശന പരീക്ഷകൾ നടത്തിയ മാതൃകയിൽ കോവിഡ് ചട്ടം പാലിച്ചു കൊണ്ട് നവംബർ ഒന്നു മുതൽ 18 വരെയുള്ള ചാർട്ടേഡ് അക്കൗണ്ടന്റ് പരീക്ഷ നടത്തുന്നതിന് യോഗം അനുമതി നൽകി . യോഗത്തിൽ ജില്ലാ കളക്ടർ ഡോ ഡി സജിത് ബാബു അധ്യക്ഷത വഹിച്ചു . സബ് കളക്ടർ ഡി ആർ മേഘശ്രീ , എഡിഎം എൻ ദേവീദാസ് , ജില്ലാ മെഡിക്കൽ ഓഫീസർ ഡോ എ.വി രാംദാസ് , ആർ ഡി ഒ ഷംഷുദ്ദീൻ , ഡി വൈ എസ് പി മാരായ വിനോദ്കുമാർ , ബാലകൃഷ്ണൻ നായർ , ജില്ലാ ഇൻഫർമേഷൻ ഓഫീസർ എം മധുസൂദനൻ തുടങ്ങിയവർ പങ്കെടുത്തു .

