KSDLIVENEWS

Real news for everyone

പരിമിതമായ തീർത്ഥാടകരുമായി അഭ്യന്തര ഉംറ ഉടൻ ആരംഭിക്കും

SHARE THIS ON

മക്ക: പരിമിതമായ തീര്‍ത്ഥാടകരുമായി ആഭ്യന്തര ഉംറ ഉടന്‍ അനുവദിക്കുമെന്ന് റിപ്പോര്‍ട്ട്. ഘട്ടം ഘട്ടമായി ഉംറ സര്‍വ്വീസ് പൂര്‍ണ്ണമായും പുനസ്ഥാപിക്കുന്നതിന്റെ ഭാഗമായാണ് ആദ്യ ഘട്ടത്തില്‍ പരിമിതമായ തീര്‍ത്ഥാടകരുമായി ആഭ്യന്തര ഉംറ ആരംഭിക്കുന്നത്. വിവിധ കേന്ദ്രങ്ങളെ ഉദ്ധരിച്ച്‌ സഊദി പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. തീര്‍ത്ഥാടനത്തിന് തയ്യാറാകുന്നവര്‍ക്ക് പ്രത്യേക മൊബൈല്‍ ആപ്പ് വഴി പെര്‍മിറ്റ് എടുക്കേണ്ടി വരും. തുടര്‍ന്ന് ഇതില്‍ തന്നെ സമയ ക്രമീകരണവും ഓരോ തീര്‍ത്ഥാടകനും ലഭ്യമാകും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!