KSDLIVENEWS

Real news for everyone

കൊവാക്‌സിന് ലോകാരോഗ്യ സംഘടന ഉടന്‍ അംഗീകാരം നല്‍കും

SHARE THIS ON

ഭാരത് ബയോടെകിന്റെ കൊവിഡ് വാക്‌സിനായ കൊവാക്‌സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ഈയാഴ്ച തന്നെ ലഭിച്ചേക്കും. കൊവാക്‌സിന്‍ 77.8ശതമാനം ഫലപ്രാപ്തി തെളിയിക്കുന്നതായുള്ള പരീക്ഷണ വിവരങ്ങള്‍ ഭാരത് ബയോടെക് ലോകാരോഗ്യ സംഘടനയ്ക്ക് സമര്‍പ്പിച്ചിരുന്നു.

ഡബ്ല്യുഎച്ച്‌ഒയുടെ അംഗീകാരം ലഭിക്കുന്നതോടെ അടിയന്തരമായി ഉപയോഗിക്കാനുള്ള വാക്‌സിന്‍ പട്ടികയില്‍ ഇന്ത്യ തദ്ദേശീയമായി വികസിപ്പിക്കുന്ന കൊവാക്‌സിന്‍ ഈയാഴ്ച തന്നെ ഇടംപിടിക്കും. ലോകാരോഗ്യ സംഘടനയുടെ പാനല്‍ അടിയന്തര ഉപയോഗത്തിനുള്ള അനുമതിക്കായി കൊവാക്‌സിനെ പട്ടികയില്‍ ഉള്‍പ്പെടുത്തുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

Read Also : കൊവിഡ് ബാധിതരുടെ ആത്മഹത്യ കൊവിഡ് മരണമായി കണക്കാക്കാനാകില്ലെന്ന കേന്ദ്രസര്‍ക്കാര്‍ നിലപാട് പുനഃപരിശോധിക്കണം: സുപ്രിംകോടതി

കൊവാക്‌സിന്റെ രോഗപ്രതിരോധന ശേഷി, ഫലപ്രാപ്തി, സുരക്ഷ എന്നിവ പരിശോധിച്ചാണ് അനുമതി നല്‍കുന്നത്. അനുമതി ലഭിച്ചാല്‍ പ്രവാസികള്‍ക്ക് ഉള്‍പ്പെടെ ഏറെ ഗുണകരമാകും. സെന്‍ട്രല്‍ ഡ്രഗ്‌സ് സ്റ്റാന്റേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്റെ വിദഗ്ധ സമിതിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ട് പ്രകാരം 77.8ശതമാനമാണ് കൊവാക്‌സിന്റെ ഫലപ്രാപ്തി.

നിലവില്‍ ആസ്ട്രസിനെക്ക-ഓക്സ്ഫോര്‍ വാക്സിന്‍, ജോണ്‍സന്‍ ആന്റ് ജോണ്‍സന്‍, ഫൈസര്‍, സിനോഫാം , സിനോവാക്ക് എന്നീ വക്സിനുകള്‍ക്ക് അടിയന്തര ഉപയോഗത്തിനായി ലോകാരോഗ്യ സംഘടന അനുമതി നല്‍കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!