KSDLIVENEWS

Real news for everyone

രാജ്യത്ത് 24 മണിക്കൂറിനിടെ 25,404 പേർക്ക് കോവിഡ്; വാക്സിനേഷൻ 75 കോടി കടന്നു

SHARE THIS ON

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് കേസുകള്‍ കുറയുന്നു. ഇന്നലെ 25,404 പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ മൂന്നില്‍ രണ്ടും കേരളത്തിലാണ്. കേരളത്തില്‍ ഇന്നലെ 15,058 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. രാജ്യത്ത് കോവിഡ് ബാധിതരുടെ ആകെ എണ്ണം 3,32,89,579 ആയി ഉയര്‍ന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയ കണക്കുകള്‍ വ്യക്തമാക്കുന്നു.

ഇന്നലെ 339 പേരാണ് കോവിഡ് ബാധിച്ച്‌ മരിച്ചത്. ഇതോടെ മരണസംഖ്യ 4,43,213 ആയി ഉയര്‍ന്നു. നിലവില്‍ 3,62,207 പേരാണ് ചികിത്സയില്‍ കഴിയുന്നത്.

24 മണിക്കൂറിനിടെ 37,127 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ രോഗമുക്തരുടെ ആകെ എണ്ണം 3,24,84,159 ആയി ഉയര്‍ന്നു. നിലവില്‍ 75,22,38,324 പേര്‍ക്കാണ് കോവിഡ് വാക്സിന്‍ നല്‍കി. ഇന്നലെ മാത്രം 78,66,950 പേര്‍ക്ക് വാക്സിന്‍ നല്‍കിയതായി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!