KSDLIVENEWS

Real news for everyone

മദീന പള്ളിയില്‍ നമസ്‌കരിക്കാന്‍ ഇനി മുന്‍കൂര്‍ അനുമതി വേണ്ട

SHARE THIS ON

റിയാദ്: മദീന പള്ളിയില്‍ നമസ്‌കരിക്കാന്‍ ഇനി മുന്‍കൂര്‍ അനുമതി വാങ്ങേണ്ട. കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി നമസ്‌കാരങ്ങള്‍ നിര്‍വഹിക്കാന്‍ ‘ഇഅ്തമര്‍നാ’ ആപ്പ് വഴി മുന്‍കൂട്ടി ബുക്ക് ചെയ്ത് പെര്‍മിറ്റ് നേടണമെന്ന നിബന്ധന ഒഴിവാക്കിയതായി ഹജ്, ഉംറ മന്ത്രാലയം അറിയിച്ചു. പള്ളിയില്‍ പ്രവേശിക്കാന്‍ ‘തവക്കല്‍നാ’ ആപ്പ് പ്രദര്‍ശിപ്പിക്കണം.

ആപ്പിലെ ആരോഗ്യ സ്റ്റാറ്റസ് രണ്ടു ഡോസ് വാക്സിന്‍ സ്വീകരിച്ചവര്‍, ഒരു ഡോസ് സ്വീകരിച്ച് 14 ദിവസം പൂര്‍ത്തിയാക്കിയവര്‍, രോഗമുക്തി നേടി പ്രതിരോധശേഷി ആര്‍ജിച്ചവര്‍ എന്നിവയില്‍ ഏതെങ്കിലും ഒന്ന് ആയിരിക്കണം. പള്ളിയില്‍  നിര്‍ബന്ധ നമസ്‌കാരങ്ങളില്‍ പങ്കെടുക്കാന്‍ മുന്‍കൂട്ടി ബുക്ക് ചെയ്ത് അപ്പോയിന്റ്മെന്റുകള്‍ നേടേണ്ടതില്ല. എന്നാല്‍ പള്ളിയിലെ പ്രവാചകന്റെ ഖബറിടമുള്ള റൗദ ശരീഫില്‍ നമസ്‌കാരം നിര്‍വഹിക്കാനും പ്രവാചകന്റെ ഖബറിടം സന്ദര്‍ശിക്കാനും ‘ഇഅ്തമര്‍നാ’ ആപ്പ് വഴി പെര്‍മിറ്റ് നേടണം. ലഭ്യമായ സമയങ്ങള്‍ക്കനുസരിച്ച് ബുക്കിംഗ് നടത്താന്‍ സാധിക്കുന്നതിന് ‘ഇഅ്തമര്‍നാ’ ആപ്പ് നിരന്തരം നിരീക്ഷിക്കണമെന്നും ഹജ്, ഉംറ മന്ത്രാലയം ആവശ്യപ്പെട്ടു. 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!